10:36am 08 September 2026
NEWS
​സൽമാൻ ഖാൻ ചിത്രത്തിൽ വില്ലനായി അരവിന്ദ് സ്വാമി; നായികയായി നയൻതാരയും; 'മോൺസ്റ്റർ' ചിത്രീകരണം പുരോഗമിക്കുന്നു
07/09/2026  09:22 AM IST
സുരേഷ് വണ്ടന്നൂർ
​സൽമാൻ ഖാൻ ചിത്രത്തിൽ വില്ലനായി അരവിന്ദ് സ്വാമി; നായികയായി നയൻതാരയും; മോൺസ്റ്റർ ചിത്രീകരണം പുരോഗമിക്കുന്നു

​സൽമാൻ ഖാൻ നായകനായി വംശി പൈഡപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ആക്‌ഷൻ ചിത്രത്തിന് 'മോൺസ്റ്റർ' എന്ന് പേരിട്ടു. ചിത്രത്തിൽ സൽമാൻ ഖാന്റെ ശക്തനായ വില്ലനായി തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമി വേഷമിടുന്നു. ഭായിയോട് ഏറ്റുമുട്ടുന്ന മാസ്സായ കഥാപാത്രമായാണ് അരവിന്ദ് സ്വാമി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റും സൽമാൻ ഖാന്റെ കിടിലൻ ആക്‌ഷൻ രംഗങ്ങളും തന്നെയായിരിക്കും.
​ജവാന് ശേഷം നയൻതാര വീണ്ടും ബോളിവുഡിൽ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ, മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ ദേവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
​സമീപകാല ചിത്രങ്ങളുടെ പരാജയത്തിന് ശേഷം ശക്തമായൊരു തിരിച്ചുവരവാണ് മോൺസ്റ്ററിലൂടെ സൽമാൻ ഖാൻ ലക്ഷ്യമിടുന്നത്. നിലവിൽ മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാതാവായ ദിൽ രാജുവാണ് (ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്). സംവിധായകൻ വംശി പൈഡിപ്പള്ളിയുടെയും ദിൽരാജുവിന്റെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈദ് റിലീസായി ചിത്രം അടുത്ത വർഷം മാർച്ചിൽ തിയേറ്ററുകളിൽ എത്തും. അരവിന്ദ് സ്വാമി; നായികയായി നയൻതാരയും; 'മോൺസ്റ്റർ' ചിത്രീകരണം പുരോഗമിക്കുന്നു
​മുംബൈ: സൽമാൻ ഖാൻ നായകനായി വംശി പൈഡപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ആക്‌ഷൻ ചിത്രത്തിന് 'മോൺസ്റ്റർ' എന്ന് പേരിട്ടു. ചിത്രത്തിൽ സൽമാൻ ഖാന്റെ ശക്തനായ വില്ലനായി തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമി വേഷമിടുന്നു. ഭായിയോട് ഏറ്റുമുട്ടുന്ന മാസ്സായ കഥാപാത്രമായാണ് അരവിന്ദ് സ്വാമി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റും സൽമാൻ ഖാന്റെ കിടിലൻ ആക്‌ഷൻ രംഗങ്ങളും തന്നെയായിരിക്കും.
​ജവാന് ശേഷം നയൻതാര വീണ്ടും ബോളിവുഡിൽ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ, മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ ദേവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
​സമീപകാല ചിത്രങ്ങളുടെ പരാജയത്തിന് ശേഷം ശക്തമായൊരു തിരിച്ചുവരവാണ് മോൺസ്റ്ററിലൂടെ സൽമാൻ ഖാൻ ലക്ഷ്യമിടുന്നത്. നിലവിൽ മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാതാവായ ദിൽ രാജുവാണ് (ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്). സംവിധായകൻ വംശി പൈഡിപ്പള്ളിയുടെയും ദിൽരാജുവിന്റെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈദ് റിലീസായി ചിത്രം അടുത്ത വർഷം മാർച്ചിൽ തിയേറ്ററുകളിൽ എത്തും.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img