08:50am 30 April 2026
NEWS
'അരുന്ധതി' ഹിന്ദിയിലേക്ക്.. സംവിധാനം മോഹൻരാജ..

31/10/2025  03:52 PM IST
Cinema desk
അരുന്ധതി ഹിന്ദിയിലേക്ക്.. സംവിധാനം മോഹൻരാജ..

2009-ൽ പുറത്തിറങ്ങിയ, അനുഷ്ക നായകിയായി അഭിനയിച്ച 'അരുന്ധതി' എന്ന ചിത്രം  തെലുങ്കിൽ മാത്രമല്ല, തമിഴിലും വൻ വിജയമായിരുന്നു. കോടി രാമകൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രം ഏകദേശം 13 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത് എന്നുള്ള റിപ്പോർട്ട് അപ്പോൾ പുറത്തുവന്നിരുന്നു.   എന്നാൽ ബോക്സ് ഓഫീസിൽ ഈ ചിത്രം 70 കോടിയിലധികം കളക്ഷൻ നേടി. ഇതിനെ തുടർന്ന് ഈ ചിത്രം ഹിന്ദിയിൽ റീമേക്കാകുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അത്  അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയുണ്ടായില്ല.  തുടക്കത്തിൽ, ദീപിക പദുക്കോണും, കരീന കപൂറും അനുഷ്ക അവതരിപ്പിച്ച വേഷം ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും 'അരുന്ധതി'യുടെ റീമേക്ക് അപ്പോൾ ഒരുങ്ങിയില്ല.
 എന്നാൽ ഇപ്പോൾ 'അരുന്ധതി'യുടെ ഹിന്ദി റീമേക്ക് ഒരുങ്ങാൻ പോകുകയാണ്. തമിഴിലെയും, തെലുങ്കിലെയും പ്രശസ്ത സംവിധായകനായ മോഹൻ രാജയാണ് ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ഗീത ആർട്സ്' ആണ് ചിത്രം നിർമ്മിക്കുന്നത്. അനുഷ്ക അവതരിപ്പിച്ച വേഷം ശ്രീലീലയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.  ഹിന്ദി  റീമേക്കിന്റെ ചിത്രീകരണം 2026 ജനുവരിയിൽ ആരംഭിക്കുമെന്നും  ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img