02:11am 26 August 2026
NEWS
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി അരുൺ ഐസ്ക്രീംസ്
21/01/2026  09:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി അരുൺ ഐസ്ക്രീംസ്
HIGHLIGHTS

യുകെ ഗിന്നസ് ടീമിൽ നിന്ന് റിച്ചാർഡ് വില്യം സ്റ്റെനിംഗിൽ നിന്ന് ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്‌ട് വൈസ് ചെയർമാൻ സി.സത്യൻ അംഗീകാരം ഏറ്റുവാങ്ങുന്നു

ചെന്നൈ: ഐസ്ക്രീം കഴിക്കുന്നവരുടെ ലോകത്തിലെ ഏറ്റവും നീളമേറിയ മനുഷ്യച്ചങ്ങല തീർത്ത് അരുൺ ഐസ്ക്രീംസ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ചെന്നൈയിൽ നടന്ന പരിപാടിയിൽ 4,008 കുട്ടികളാണ് അണിനിരന്നത്. പങ്കെടുക്കുന്നവർ കൈകോർത്ത് പിടിച്ച് വലതുവശത്തുള്ള ആൾക്ക് ഐസ്ക്രീം നൽകിക്കൊണ്ട് ഒരു മിനിറ്റ് തുടർച്ചയായി ഐസ്ക്രീം കഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 15 വർഷം മുമ്പ് 2,500 വിദ്യാർത്ഥികൾ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. 

യുകെയിൽ നിന്നുള്ള റിച്ചാർഡ് വില്യം സ്റ്റെന്നിംഗ്, പൂനെയിൽ നിന്നുള്ള മിലിന്ദ് വെർലേക്കർ എന്നിവരടങ്ങുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സംഘം ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചു. ഹാറ്റ്സൺ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ് വൈസ് ചെയർമാൻ സി. സത്യൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചെന്നൈയിലെ പ്രമുഖ വിദ്യാലയങ്ങളിലെ കുട്ടികളാണ് ഈ ചരിത്രപരമായ റെക്കോർഡ് സൃഷ്ടിക്കുന്നതിൽ പങ്കാളികളായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img