12:47am 12 November 2026
NEWS
അരുൺ ഐസ്ക്രീം ഡോനട്ടുകൾ പുറത്തിറക്കി
25/11/2025  04:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അരുൺ ഐസ്ക്രീം ഡോനട്ടുകൾ പുറത്തിറക്കി


  കൊച്ചി: യഥാർത്ഥ പാലും, ക്രീമും ഉപയോഗിച്ച് നിർമ്മിച്ച ഐസ്ക്രീമുകളുടെ മാതൃകാപരമായ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിക്കുന്നതിലൂടെ പ്രശസ്തമായ അരുൺ ഐസ്ക്രീം ട്രീറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉല്പന്നമായ അരുൺ ഐസ്ക്രീം ഡോനട്ട് പുറത്തിറക്കി.
  പൂർണ്ണമായി വിഭജിക്കാവുന്നതും ആത്മസംതൃപ്തി നൽകുന്നതുമായ അരുൺ ഐസ്ക്രീം ഡോനട്ട് എല്ലായ്പ്പോഴും ആസ്വദിക്കാവുന്നൊരു ആത്യന്തിക ട്രീറ്റാണ്. പാർട്ടികൾക്കും, കുടുംബ ഒത്തുചേരലുകൾക്കും വാരാന്ത്യ ആഗ്രഹങ്ങളെ രസകരവും പുതിയതുമായ രീതിയിൽ തൃപ്തിപ്പെടുത്തുന്നത്തിനുമിത് അനുയോജ്യമാണ്. ഐസ്ക്രീമുകളുടെ ലോകത്തെ ഈ പുതിയ കണ്ടുപിടുത്തം ശ്രദ്ധേയമായൊരു വഴിത്തിരിവാകും സൃഷ്ടിക്കുക. ഉന്മേഷദായകവും, ആവേശകരവും, ആസ്വാദ്യകരവുമായവ തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നൊരു സംയോജനം കൂടിയാണ് ഈ ചെറിയ മധുരം.
   ഇതിൻറെ സവിശേഷമായ രുചി സംയോജനം, ക്രീമി ഘടന, ആകർഷകമായ അവതരണം എന്നിവയെ ഉപഭോക്താക്കൾ ഏറെ പ്രശംസിക്കുകയും പ്രധാന മേഖലകളിൽ നടത്തിയ മാർക്കറ്റ് പരീക്ഷണങ്ങൾക്ക് വിപുലമായ അനുകൂല പ്രതികരണങ്ങളും ലഭിച്ചു. ബെൽജിയൻ ചോക്ലേറ്റ്, കുക്കി ആൻഡ് ക്രീം എന്നീ രുചികളിലുള്ള അരുൺ ഐസ്ക്രീം ഡോനട്ടുകൾ 10 രൂപക്ക് എല്ലാ ഹാപ്പ് ഡെയ് ലിയിലും, അരുൺ ഐസ്ക്രീം റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img