01:53am 13 November 2026
NEWS
യുദ്ധതിനെതിരെ കൊട്ടും പാട്ടും വരയുമായി കലാകാരന്മാർ..
16/03/2026  03:55 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യുദ്ധതിനെതിരെ കൊട്ടും പാട്ടും വരയുമായി കലാകാരന്മാർ

 

തോപ്പുംപടി: ലോകനാടക ദിനാചരണത്തോടനുബന്ധിച്ച് നാടക് കൊച്ചി മേഖല സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാർ അണിനിരന്ന കൊട്ടും പാട്ടും വരയുടേയും 'ഫസ്റ്റ് ബെൽ' അരങ്ങേറി.

യുദ്ധമല്ല, സമാധാനമാണ് ലോകം ആഗ്രഹിക്കുന്നതെന്ന് കലാ പ്രകടനങ്ങളിലൂടെ ഫസ്റ്റ് ബെൽ വ്യക്തമാക്കി 

തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന 'ഫസ്റ്റ് ബെൽ' ചിത്രകാരൻ ടികെ അനിൽ ഉദ്ഘാടനം ചെയ്തു.

യുദ്ധവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ചിത്രകാരന്മാർ പോസ്റ്റർ വരച്ചു.

ലോക നാടക ദിനാഘോഷ മേഖലാ സംഘാടക സമിതി ചെയർമാൻകൂടിയായ ഡിവിഷൻ കൗൺസിലർ ജോസഫ് സുമിത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ബാബു, അനീഷ് കണ്ണൻ, കെ.ജെ ലിന്നസ്, ഫ്രാൻസീസ് ഈരവേലി, ഡയനേഷ്യസ് എൻ.ഇ, ഡിക്സൻ പള്ളുരുത്തിക്കാരൻ, ഭാസി പനക്കൻ തുടങ്ങിയവർ സംസാരിച്ചു.

ധന്യ ജിനേഷ്, നന്ദിനി ചന്ദ്രൻ, ഉണ്ണി കണ്ണമാലി, ഡെൻസൻ, വി.കെ. ബിജുകുമാർ, ബാബു തമ്പി കുമ്പളങ്ങി, തമ്പി കുതിരക്കൂർ, ലാലൻ പാട്ടുടയോൻ, കവിരാജ്, ഡിയോൺ, ഫ്രഡി ഡിക്രൂസ് തുടങ്ങിയവർ വരയിലും കൊട്ടും പാട്ടിലും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img