07:35pm 11 November 2026
NEWS
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ 100 ാം ജന്മവാര്‍ഷിക ആഘോഷങ്ങൾക്ക് തുടക്കമായി
04/11/2025  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ 100 ാം ജന്മവാര്‍ഷിക ആഘോഷങ്ങൾക്ക് തുടക്കമായി
HIGHLIGHTS

കൊച്ചി അന്താരാഷ്ട്ര പുസ്ത കോൽസവ വേദിയിൽ നടന്ന ആർട്ടിസ്റ്റ് നമ്പൂതിരി @ 100 എന്ന പരിപാടിയിൽ വാസുദേവൻ നമ്പൂതിരി സംസാരിക്കുന്നു . സമീപം ഡോ. സീന ഹരിദാസ്, കെ.എം. ഉഷ, ബിനുരാജ് കലാപീഠം, കാർട്ടൂണിസ്റ്റ് ഷിബു എന്നിവർ

കൊച്ചി: വരകളുടെ ലോകത്ത് ഒരു വേറിട്ട ശബ്ദമായിരുന്നു  ആർട്ടിസ്റ്റ് നമ്പൂതിരി എന്ന്  മകൻ വാസുദേവൻ നമ്പൂതിരി. ചിത്രകലാ താത്പര്യമുള്ളവരെ എന്നും ചേർത്തു നിർത്തുക അദ്ദേഹത്തിൻ്റെ ഒരു ശീലമായിരുന്നു.  ഓർമ്മകളുടെ തീരത്ത് നിൽക്കുമ്പോഴും    സാധാരണക്കാരൻ്റെ മനസ്സിൽ പതിപ്പിക്കുന്ന രചനകളാണ് അദ്ദേഹത്തിൻ്റെ  മുഖമുദ്ര എന്ന്കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ വേദിയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ 100 ാം ജന്മവാര്‍ഷിക ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഡോ. സീന ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാസുദേവൻ നമ്പൂതിരി, ബിനുരാജ് കലാപീഠം, പ്രശസ്ത കാർട്ടൂണിസ്റ്റ് നടക്കാവ് ഷിബു, കെ എം ഉഷ എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയെ കുറിച്ചുള്ള ഡോക്യുമെന്‍ട്രി പ്രദർശനവും നടന്നു.രാവിലെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചില്‍ഡ്രന്‍സ് കോർണറിൽ എൻ.സി.സി.എൽ ൻ്റെ ആഭിമുഖ്യത്തിൽ റൗണ്ട് ദി റിഡ്ഡിൽ, അജിത്ത് നാരായണൻ നടത്തിയ കാര്‍ട്ടൂണ്‍ ഡിസൈന്‍ വര്‍ക്ക്‌ഷോപ്പ്, തുടർന്ന് രാഷ്ട്രീയ ഇ പുസ്തകാലയ എന്ന വിഷയത്തില്‍ ക്ലാസ് തുടങ്ങിയവ വ്യത്യസ്തങ്ങളായ സ്കൂളുകളിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. 2 മണിക്ക് പ്രമോദ് മല്യങ്കര അവതരിപ്പിച്ച പ്രത്യേക പരിപാടി, തുടർന്ന്  വൈകീട്ട് തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രം സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചെണ്ടമേളവും നടന്നു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന മൂന്നു പുസ്തകങ്ങൾ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ചു ഇന്നു പ്രകാശനം ചെയ്തു. വടക്കുംകൂർ രാജരാജവർമ്മ രചിച്ച കേരളീയ സംസ്‌കൃത സാഹിത്യ ചരിത്രം 6 വാല്യം, പ്രശസ്ത ചുമർച്ചിത്ര കലാകാരൻ ഡോ. സാജു തുരുത്തിൽ രചിച്ച കേരളീയ ചുമർ ചിത്രകല യിലെസൗന്ദര്യ ദർശനം, കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ബാലമോഹൻ തമ്പി രചിച്ച റെസ്പോൺസ് ടു പോയട്രി എന്നി പുസ്തകങ്ങൾ പ്രശസ്ത സാഹിത്യ കാരനായ ഡോ. തോമസ് മാത്യു പ്രകാശനം ചെയ്തു. പുസ്തകങ്ങൾ ഏറ്റു വാങ്ങിയത് വടക്കുംകൂർ കൊട്ടാരത്തിലെ അംഗം ശ്രീമതി ശാന്തകുമാരി ദേവി, സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ടി മിനി, ഡോ സുഭദ്ര എന്നിവരാണ്.  സർവകലാശാല വൈസ് ചാൻസലർ ആണ് ഡോ കെ കെ ഗിതകുമാരി ചടങ്ങിന് അധ്യക്ഷത വഹിച്ചു . പബ്ലിക്കേഷൻ ഡയറക്ടറും പിവിസി ഇൻ ചാർജുമായ ഡോ ലിസി മാത്യു, ഡോ.ആർ ഷർമിള, ശ്രീ സുഖേഷ് കെ ദിവാകർ, ശ്രീ മുഹമ്മദ് ഹാരിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈനായി വില്പന നടത്തുന്നതിനുള്ള വെബ്സൈറ്റിന്റെ ലോഞ്ചിങ്ങും  പ്രസ്തുത ചടങ്ങിൽ വച്ച് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ കെ ഗീതകുമാരി നിർവഹിച്ചു.വൈകീട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തകോത്സവ വേദി സന്ദർശിച്ചു.  

വേദിയിൽ അഞ്ചാം ദിവസമായ ഇന്ന്, ബുധനാഴ്ച, പരകൃതി രക്ഷ സുപോഷണ വേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതിയെ കുറിച്ച് സെമിനാർ നടക്കും. ഡോ. സി.എം. ജോയ്, കുഫോസ് വൈസ് ചാൻസലർ ഡോ.ബിജു കുമാർ, ഡോ. കെ. ഷഡാനനൻ നായർ, ഡോ.സുരേഷ് എഐബിഎം എന്നിവർ പങ്കെടുക്കും. വെള്ളം, മരങ്ങൾ, പോളിത്തീൻ എന്നീ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഡോ.എൻ.സി. ഇന്ദുചൂഡൻ, ബിനു മാസ്റ്റർ, പരിസ്ഥിതി സംരക്ഷകൻ മനോജ്, ഡോ.ശിവനാഥ് ആചാരി, ഡോ.സി.എം. മനോജ്, ഡോ അഭിജിത്, എ.കെ.കണ്ണൻ, ജെ.വിനോദ്കുമാർ എന്നിവർ പങ്കെടുക്കും. വൈകീട്ട് ഭവൻസ് ആദർശ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, തുടർന്ന് ഏലൂർ ബിജു, അഖിൽ രാജ് എന്നിവരുടെ സോപാന സംഗീതം സംഗീതം ഉണ്ടായിരിക്കും. തുടർന്ന് സ്വരലയം എന്ന കലാപരിപാടിയും അരങ്ങേറും.  പുസ്തകങ്ങളും, കര കൗശല വസ്തുക്കളും, വസ്ത്രങ്ങളും, വിവിധ ഭക്ഷണശാലകളുമടക്കമുള്ള വിവിധ സ്റ്റാളുകളോടെ എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 10 ന് അവസാനിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img