10:26am 24 October 2026
NEWS
ആർട്ടെമിസ് 3 ദൗത്യം 14 ദിവസം; മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ വിശദമായ പദ്ധതി പ്രഖ്യാപിച്ച് നാസ
24/10/2026  08:13 AM IST
nila
ആർട്ടെമിസ് 3 ദൗത്യം 14 ദിവസം; മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ വിശദമായ പദ്ധതി പ്രഖ്യാപിച്ച് നാസ

വാഷിംഗ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിന്റെ വിശദമായ പദ്ധതി പ്രഖ്യാപിച്ച് നാസ. 14 ദിവസം നീളുന്ന ദൗത്യത്തിൽ ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡർ, നാസയുടെ എസ്‌എൽഎസ് റോക്കറ്റും ഓറിയോൺ പേടകവും, സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പും നിർണായക പങ്കുവഹിക്കും.

പദ്ധതിയുടെ ഭാഗമായി ആദ്യം ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറാകും വിക്ഷേപിക്കുക. പിന്നാലെ നാസയുടെ എസ്‌എൽഎസ് റോക്കറ്റ് ഉപയോഗിച്ച് നാല് അംഗങ്ങളടങ്ങുന്ന യാത്രാസംഘവുമായി ഓറിയോൺ പേടകം കുതിച്ചുയരും. വിക്ഷേപണത്തിന് മൂന്നാം ദിവസം ഓറിയോൺ പേടകം ബ്ലൂ മൂൺ ലാൻഡറുമായി ഡോക്ക് ചെയ്യും. തുടർന്ന് യാത്രാസംഘം ലാൻഡറിലേക്ക് മാറും.

ദൗത്യത്തിന്റെ ആറാം ദിവസം ഓറിയോണും ബ്ലൂ മൂൺ ലാൻഡറും വേർപെടും. ഇതിനു പിന്നാലെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് വിക്ഷേപിക്കും. എട്ടാം ദിവസം ഓറിയോൺ പേടകം സ്റ്റാർഷിപ്പുമായി ഡോക്ക് ചെയ്യുന്നതാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം.

ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ തിരിച്ചുവരവിൽ നിർണായകമായ ദൗത്യമാണ് ആർട്ടെമിസ് 3. വിവിധ ബഹിരാകാശ വാഹനങ്ങൾ തമ്മിലുള്ള ഡോക്കിങ് ഉൾപ്പെടെയുള്ള സങ്കീർണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുക എന്നതും ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img