
ദോഹ: കലയുടെയും സർഗ്ഗാത്മകതയുടെയും രാജ്യാന്തര സംഗമവേദിയായ 'ദോഹ ഡിസൈൻ ബിനാലെ 2026'-ന്റെ ഉദ്ഘാടനം ഈ വർഷം നവംബറിലേക്ക് മാറ്റിവെച്ചു. മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ഖത്തർ മ്യൂസിയംസും ഡിസൈൻ ദോഹയും സംയുക്തമായി ഈ തീരുമാനമെടുത്തത്.
പുതുക്കിയ തീയതികൾ പ്രകാരം നവംബർ 5 മുതൽ 7 വരെയാകും ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടക്കുക. പ്രദർശനങ്ങൾ 2026 ഡിസംബർ 31 വരെ തുടരും.മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ (MENASA) മേഖലകളിലെ അസാധാരണമായ സർഗ്ഗപ്രതിഭകളെ ആഗോളതലത്തിൽ ആഘോഷിക്കുക എന്നതാണ് ബിനാലെയുടെ പ്രധാന ലക്ഷ്യം. പ്രഖ്യാപിക്കപ്പെട്ട അതേ ആവേശത്തോടും പ്രാധാന്യത്തോടും കൂടി ലോകത്തിന് ഈ കലാവിരുന്ന് ആസ്വദിക്കാൻ വേണ്ടിയാണ് ഉദ്ഘാടനം നീട്ടിയതെന്ന് സംഘാടകർ വ്യക്തമാക്കി.ഡിസൈനർമാർ, കരകൗശല വിദഗ്ധർ, കലാകാരന്മാർ എന്നിവർക്ക് ഖത്തർ മ്യൂസിയംസ് നൽകുന്ന പിന്തുണയിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭാഷണങ്ങളിലൂടെയും ക്രിയാത്മകതയിലൂടെയും മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുക എന്ന ഡിസൈൻ ദോഹയുടെ ലക്ഷ്യം എക്കാലത്തേക്കാളും പ്രധാനമാണെന്ന് സംഘാടകർ ഊന്നിപ്പറഞ്ഞു.
ഡിസൈൻ ബിനാലെയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അപ്‌ഡേറ്റുകളും വരും ദിവസങ്ങളിൽ ഔദ്യോഗികമായി അറിയിക്കും.സംഭാഷണങ്ങളിലൂടെയും ക്രിയാത്മകതയിലൂടെയും മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുക എന്ന ഡിസൈൻ ദോഹയുടെ ലക്ഷ്യം എക്കാലത്തേക്കാളും പ്രധാനമാണെന്ന് സംഘാടകർ ഊന്നിപ്പറഞ്ഞു.
ഡിസൈൻ ബിനാലെയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അപ്‌ഡേറ്റുകളും വരും ദിവസങ്ങളിൽ ഔദ്യോഗികമായി അറിയിക്കും.











