
ദോഹ : കലയും സാഹിത്യവും സാമൂഹ്യ പരിവർത്തനത്തിന് വേണ്ടിയാവണമെന്ന് ഐ സി എഫ് ഖത്തർ നാഷണൽ പ്രസിഡന്റ് അഹ്‌മദ് സഖാഫി പേരാമ്പ്ര പറഞ്ഞു. ഐ സി എഫ് ദോഹ റീജിയൻ
സംഘടിപ്പിച്ച ഐ ഫെസ്റ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന, മദ്ഹ് ഗാനം, പ്രസംഗം, കവിതാ പാരായണം, സ്പോട് ക്വിസ് തുടങ്ങി വിവിധ ഇനങ്ങളിലായി നടന്ന മത്സരത്തിൽ 165 പോയിന്റ് നേടി മർഖിയ ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. അൽസദ്ദ്, മുശയിരിബ് ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
നാഷണൽ സംഘടനാ സെക്രട്ടറി ഉമർ കുണ്ടുതോട് വിജയികളെ പ്രഖ്യാപിച്ചു. അൽസദ്ദ് ഡിവിഷനിലെ സലീം ഇർഫാനി കൂടുതൽ വ്യക്തിഗത പോയിന്റ് നേടി കലാപ്രതിഭ പട്ടം സ്വന്തമാക്കി. റീജിയൻ പ്രസിഡന്റ് യാഖൂബ് സഖാഫി അധ്യക്ഷനായ സമാപന സംഗമത്തിൽ നാഷണൽ പ്രസിഡന്റ് അഹ്‌മദ് സഖാഫി, നാഷണൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി തുടങ്ങിയവർ വിജയികൾക്ക് ട്രോഫി നൽകി. ഐ സി ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, ആർ എസ് സി നാഷണൽ ഇ ബി അംഗം കഫീൽ പുത്തൻപള്ളി എന്നിവർ ആശംസ അറിയിച്ചു. അബ്ദുൽ അസീസ് സഖാഫി പാലോളി, കെ ബി അബ്ദുള്ള ഹാജി, അബ്ദുറഹ്‌മാൻ പി വി സി, റഹ്മത്തുള്ള സഖാഫി,ഉമർ പുത്തൂപ്പാടം, നൗഷാദ് അതിരുമട, ജമാൽ അസ്ഹരി, ഫഖ്‌റുദിൻ പെരിങ്ങോട്ടുകര, ഡോക്ടർ അബ്ദുൽ ഹമീദ് തുടങ്ങിയ നാഷണൽ നേതാക്കൾ സംബന്ധിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് വഹാബ് സഖാഫി നേതൃത്വം നൽകി. റീജിയൻ സെക്രട്ടറി മുജീബ് വൈലത്തൂർ സ്വാഗതവും ഹാരിസ് മൂടാടി നന്ദിയും പറഞ്ഞു.











