01:15am 09 November 2026
NEWS
അറസ്റ്റിലായ ഉദ്യോഗസ്ഥന് ആശുപത്രിയിൽ ‘വിഐപി’ പരിചരണം; ഒപ്പം കാമുകിയും; ജഡ്ജിയുടെ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ
26/08/2026  06:52 AM IST
NILA
അറസ്റ്റിലായ ഉദ്യോഗസ്ഥന് ആശുപത്രിയിൽ ‘വിഐപി’ പരിചരണം;ഒപ്പം കാമുകിയും; ജഡ്ജിയുടെമിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ


 

മണ്ഡ്യ ∙ അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ആശുപത്രിയിൽ അനാവശ്യമായി പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തൽ. മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് സംഭവം പുറത്തായത്. ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈനെയാണ് അറസ്റ്റിനു പിന്നാലെ മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എംഐഎംഎസ്) പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചിരുന്നത്. സംഘത്തോടൊപ്പമാണ് ജഡ്ജി ആശുപത്രിയിൽ പരിശോധന നടത്തിയത്. ഹുസൈൻ ചികിത്സയിൽ കഴിഞ്ഞിരുന്ന വാർഡിലെത്തിയ ജഡ്ജി ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. ആശുപത്രിയിൽ തുടരേണ്ട ആരോഗ്യപരമായ സാഹചര്യം ഹുസൈനില്ലെന്ന് ഡോക്ടർ വ്യക്തമാക്കിയതായാണ് വിവരം.

പരിശോധനയ്ക്കിടെ മുറിയിൽ ഒരു യുവതിയെയും ജഡ്ജി കണ്ടെത്തി. ഇവരുടെ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഹുസൈന്റെ കാമുകിയാണെന്നായിരുന്നു യുവതിയുടെ മറുപടി. ആശുപത്രിയിലേക്ക് മാറ്റിയത് കോടതിയെ അറിയിച്ചില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട മെഡിക്കൽ സാഹചര്യമില്ലെന്ന് വ്യക്തമായതോടെ ഹുസൈനെ എംഐഎംഎസിലേക്ക് മാറ്റിയതിന്റെ കാരണം ജഡ്ജി ജയിൽ അധികൃതരോട് ചോദിച്ചു. ജയിൽ ഡോക്ടറുടെ ശുപാർശയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

എന്നാൽ ഹുസൈനെ ജയിലിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയ വിവരം കോടതിയെ അറിയിച്ചിരുന്നോയെന്നും ജഡ്ജി ചോദിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ സമ്മതിച്ചു. ഇതോടെ ജയിൽ അധികൃതരെ ജഡ്ജി ശാസിച്ചു. ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെയും അവിടെ താമസിപ്പിച്ചതിന്റെയും സാഹചര്യങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ അധികൃതർക്കും എംഐഎംഎസ് അധികൃതർക്കും നിർദേശം നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img