01:24pm 13 November 2026
NEWS
വഖഫ് നിയമത്തിന്റെ നീരാളി പിടുത്തത്തിൽപ്പെട്ടിരുന്ന അമ്പതോളം പേർ മുനമ്പത്ത് ഇന്ന് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു.
04/04/2025  08:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വഖഫ് നിയമത്തിന്റെ നീരാളി പിടുത്തത്തിൽപ്പെട്ടിരുന്ന അമ്പതോളം പേർ മുനമ്പത്ത് ഇന്ന് ഭാരതീയ ജനതാ പാർട്ടിയിൽ  ചേർന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വഖഫ് നിയമഭേദഗതി ബില്‍ ലോകസഭയിലും, രാജ്യസഭയിലും പാസായതിന് പിന്നാലെ മുനമ്പത്ത് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ.രാജീവ് ചന്ദ്രശേഖറിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അമ്പതോളം പേരാണ്  സമരവേദിയിൽ വച്ചു തന്നെ ബിജെപിയിൽ അംഗത്വമെടുത്തത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.മുനമ്പത്തെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് കിടപ്പാടം നഷ്ടപ്പെട്ടുപോകുമെന്ന സ്ഥിതിയിൽ തുടരുമ്പോൾ തങ്ങള്‍ക്കൊപ്പം ഉറച്ച് നിന്നതിൻ്റെ നന്ദി സൂചകമായാണ് ബിജെപി അംഗത്വം എടുത്തതെന്നാണ് ഇവരുടെ പ്രതികരണം.

മുനമ്പത്ത് റവന്യൂ അവകാശം പുനസ്ഥാപിക്കുന്നതു വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന്  ശ്രീ.രാജീവ് ചന്ദ്രശേഖര്‍ മുനമ്പം ജനതയ്ക്ക് ഉറപ്പ് നൽകി.  ഇന്നലെ ബില്‍ പാസായപ്പോള്‍ പടക്കം പൊട്ടിച്ചാണ് മുനമ്പം സമര സമിതി പ്രവർത്തകർ ആഘോഷിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img