NEWS
നാട്ടകത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗം അടക്കം 50 ഓളം പേർ ബിജെപിയിൽ ചേർന്നു.
03/11/2025 11:36 AM IST
ചെറുകര സണ്ണിലൂക്കോസ്

നാട്ടകത്ത് സിപിഎം, കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പുതിയ പ്രവർത്തകരെ പാർട്ടിയിലേക്കു സ്വീകരിച്ചു.
സിപിഎം കോട്ടയം ഏരിയ കമ്മിറ്റി അംഗമായും മൂന്നു തവണ പഞ്ചായത്ത് അംഗമായും നാട്ടകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ച കെ. രമേശ് അടക്കം നിരവധി പ്രമുഖരാണ് ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് വി. പി. മുകേഷ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. രതീഷ്, എൻ. കെ. ശശികുമാർ, മേഖല ഉപാധ്യക്ഷൻ ടി. എൻ. ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അരുൺ മൂലേടം, സിന്ധു അജിത്, ആന്റണി അറയിൽ, സംസ്ഥാന കൗൺസിൽ അംഗം സി. എൻ. സുഭാഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. ശങ്കരൻ, വിനു ആർ. മോഹൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











