04:51am 29 October 2026
NEWS
അരോമ ഖത്തർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
15/06/2025  11:46 AM IST
nila
അരോമ ഖത്തർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഖത്തറിലെ ആലുവാ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ 
അരോമ ഖത്തർ 2025-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ന്യു സലാത്തയിലെ എഫ് സി സി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടന്ന പൊതു യോഗത്തിൽ
ഷംസുദീൻ ഇസ്മായിൽ ( പ്രസിഡണ്ട്)
സിബി കെ സൈതു 
(ജനറൽ സെക്രട്ടറി)
അൻഷാദ് ആലുവ (ട്രഷറർ )
നൗഷാദ് ചെമ്പകശ്ശേരി , അരുൺ വി എസ് (വൈസ് പ്രസിഡണ്ടുമാർ)
സെക്രട്ടറി മാരായി സിയാദ് അലി ,ചിത്ര ബി നായർ,റിസ്‌വാൻ കരീം ,ബിജു നായർ ,ഷെബി അബ്ദുൽസലാം ,ഷനീർ ഇടശ്ശേരി അഫ്താബ് റഷീദ്,റാഫി എടത്തല,അഡ്വ : അബ്ദുൾ സലാം എന്നിവരെയും തെരെഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് ചെയർ പേഴ്സൺ ആയി സീമ മുജീബിനെയും അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയി സിദ്ധിഖ് അബൂബക്കർ , മുഹമ്മദ് ഉസ്മാൻ ,കെ ആർ ജയരാജ് ,ഹംസ യൂസഫ് , കെ വി  ബോബൻ ,ജോൺ ഗിൽബെർട് , റഹ്മതുള്ള , ഷൈലേഷ് കൃഷ്ണൻ എന്നിവരെയും നിയമിച്ചു.
അരോമയുടെ വേൾഡ് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികൾ ആയി ഹുസൈൻ പതുവന , അബ്ദുൾ സലാം എന്നിവരെയും തെരെഞ്ഞെടുത്തു .എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി 
റഷീദ് പൂഴിത്തുറ , അബീഷ് കുഞ്ഞുമോൻ , ബിനീഷ് , ഷിഹാബ് , ജവാദ് , സലാം അപ്പേലി , റാഫി എളമന , ഷിയാസ് , റിയാസ് നൈന , വി എസ് എ റഹ്‌മാൻ , ഷെബിൻ , ഷാജി മാലിപ്പുറം എന്നിവരെയും തെരെഞ്ഞെടുത്തു .
നോർക്ക റൂട്ട്സ് മെംബർഷിപ്പ്, പ്രവാസി പെൻഷൻ പദ്ധതി , ഐ സി ബി എഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ പുതിയ അംഗങ്ങൾക്ക് ലഭിക്കുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്നും, നൂതനമായ പദ്ധതികളിലൂടെ അംഗങ്ങളുടേയും കുടുംബാംങ്ങളുടേയും 
ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് പുതിയ ഭാരവാഹികളറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img