11:59pm 03 September 2026
NEWS
കരസേനയുടെ ആയുധ പ്രദർശനം കനകക്കുന്ന് കൊട്ടാരത്തിൽ
13/01/2025  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കരസേനയുടെ ആയുധ പ്രദർശനം  കനകക്കുന്ന് കൊട്ടാരത്തിൽ

തിരുവനന്തപുരം: കരസേനാ ദിനാചരണത്തിൻ്റെ ഭാഗമായി  പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 14 ന് വൈകുന്നേരം 5 മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധങ്ങളുടെയും യുദ്ധ ഉപകരങ്ങളുടെയും പ്രദർശനവും പൈപ്പ് ബാൻഡ് അവതരിപ്പിക്കുന്ന  വാദ്യപ്രകടനവും നടത്തുന്നു. പൊതുജനങ്ങൾക്ക്  പ്രവേശനം സൗജന്യമാണ്. "നിങ്ങളുടെ സൈന്യത്തെ അറിയുക" എന്ന സന്ദേശത്തിൻ്റെ   ഭാഗമായും സായുധ സേനയിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനുമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് കരസേന ഉപയോഗിക്കുന്ന വിവിധ യുദ്ധ ഉപകരണങ്ങളെ അടുത്തറിയാനുമുള്ള മികച്ചഅവസരമാണ് ഈ പ്രദർശനം .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img