
ഓപ്പറേഷൻ സിന്ദൂറിൻറെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും സൈനിക, ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിൻറെ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. കരസേനയുടെ വെസ്റ്റേൺ കമാൻഡാണ് എക്സിലൂടെ വിഡിയോ പുറത്തുവിട്ടത്. നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആസൂത്രണം ചെയ്തു, പരിശീലിപ്പിച്ചു, നടപ്പിലാക്കി എന്നും കരസേന എക്സിൽ കുറിച്ചിട്ടുണ്ട്.
മേയ് ഒമ്പതാം തീയതി മുതൽ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സേന പങ്കുവെച്ചിട്ടുള്ളത്. പ്രതികാരമല്ലെന്നും കനത്ത തിരിച്ചടിയിലൂടെ ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുകയാണ് ലക്ഷ്യമിട്ടതെന്നും വിഡിയോയിൽ സൈനികർ വ്യക്തമാക്കുന്നുണ്ട്. പാക് കേന്ദ്രങ്ങൾ തകർക്കുന്നതിൻറെ ദൃശ്യങ്ങൾ കരസേന മുമ്പും പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത്രയും കൃത്യതയും വ്യക്തതയുമുള്ളത് ആക്രമണ ദൃശ്യങ്ങൾ സേന പുറത്തുവിടുന്നത് ആദ്യമായാണ്.
#StrongAndCapable#OpSindoor
— Western Command - Indian Army (@westerncomd_IA) May 18, 2025
Planned, trained & executed.
Justice served.@adgpi@prodefencechan1 pic.twitter.com/Hx42p0nnon











