05:46pm 26 August 2026
NEWS
പൂഞ്ചിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു
08/05/2025  07:47 AM IST
nila
പൂഞ്ചിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ സൈനികന് വീരമൃത്യു. ഹരിയാനയിലെ പൽവാൾ സ്വദേശി  ലാൻസ് നായിക് ദിനേശ് കുമാറാണ് മരിച്ചത്. കൃഷ്ണ ഗടി സെക്ടറിലെ ലൈൻ ഓൺ കൺട്രോളിൽ നടന്ന ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ദിനേശ് കുമാർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികൻ ചികിത്സയിൽ തുടരുകയാണ്. 

ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നൽകിയതിന് പിന്നാലെയാണ് സാധാരണജനങ്ങളെ ഉൾപ്പെടെ ലക്ഷ്യംവച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്.

നിയന്ത്രണരേഖയിലെ സാഹചര്യം സസൂക്ഷ്മം സൈന്യം നിരീക്ഷിച്ച് വരികയാണ്. നിയന്ത്രണ രേഖയിലെ പാക് പ്രകോപനം സേന വിലയിരുത്തുകയാണ്. പാകിസ്താൻ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് ഇന്ത്യൻ കരസേനാ മേധാവി പ്രാദേശിക സേനകളോട് വിശദീകരിച്ചു . ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img