
ന്യൂഡല്‍ഹി: ആര്‍മി ഹോസ്പിറ്റല്‍ റിസര്‍ച്ച് ആന്റ് റഫറലിലെ (എഎച്ച്ആര്‍ആര്‍) ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് ആദ്യത്തെ സായുധ സേനാ ദേശീയ സമ്മേളനം ഷേപ്പ് 2025 സംഘടിപ്പിച്ചു. സായുധ സേനയില്‍ നിന്നും സിവില്‍ മേഖലകളില്‍ നിന്നുമുള്ള ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരുള്‍പ്പെടെ 275-ലധികം വിദഗ്ധര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും രോഗി സൗഹൃദപരവുമായ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വെല്ലുവിളികളെയും ഭാവി രൂപരേഖയെയും കുറിച്ച് ചര്‍ച്ച ചെയ്തു. പയനിയറിംഗ് തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി ഡയറക്ടര്‍ ജനറല്‍ ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസ് സര്‍ജ് വൈസ് അഡ്മിറല്‍ ആരതി സരിന്‍, എയിംസ് ഡയറക്ടര്‍ ഡോ. എം ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം നിരവധി വിശിഷ്ട വ്യക്തികളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
വിക്‌സിത് ഭാരത്@2047 എന്ന അജണ്ട പ്രകാരം രാഷ്ട്രം അതിന്റെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന ഒരു നിര്‍ണായക ഘട്ടത്തിലാണ് സമ്മേളനം. ഭാവിയില്‍ ഉപയോഗിക്കാന്‍ തയ്യാറായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്കായുള്ള ഏകീകൃത ദര്‍ശനം രൂപപ്പെടുത്തുന്നതിനായി ഷേപ്പ് 2025 സൈനിക, സിവില്‍, സ്വകാര്യ മേഖലകളിലെ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്നു. പരമ്പരാഗത ബ്ലൂപ്രിന്റുകളെ അടിസ്ഥാനമാക്കിയുള്ള ആശുപത്രി ആസൂത്രണത്തിനപ്പുറം പരിസ്ഥിതി ബോധമുള്ളതും സാങ്കേതികമായി ഉയര്‍ന്നതും മികച്ച രീതിയില്‍ വിന്യസിച്ചതുമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചാണ് ചര്‍ച്ച നടത്തിയത്.
സൗരോര്‍ജ്ജം, മഴവെള്ള സംഭരണം, ദുരന്ത- പ്രതിരോധശേഷിയുള്ള രൂപകല്‍പ്പന, സീറോ- എമിഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ ഹരിത സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഷേപ്പ് 2025 രൂപപ്പെടുത്തി.
Photo Courtesy - Google











