09:06pm 29 September 2026
NEWS
ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിന്റെ ₹10 കോടി നിക്ഷേപം
29/09/2026  06:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിന്റെ ₹10 കോടി നിക്ഷേപം

വെൽനെസ്, ഭക്ഷണം, കുടുംബ വിനോദ മേഖലകളിലെ ഇബിജി ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളിൽ മഹാരാഷ്ട്ര ആസ്ഥാനമായ അർമ ക്യാപിറ്റൽ 10 കോടി രൂപ നിക്ഷേപിച്ചു. മുംബൈ, ബെംഗളൂരു, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ മൂന്ന് കാർൾട്ടൺ വെൽനെസ് സെന്ററുകളിലാണ് നിക്ഷേപം. കൂടാതെ ഹൈദരാബാദിലെ NATUF  Café, ആതിര  & അപ്പ  കഫെ, ചോട്ടാ   ഭീം ഫാമിലി  കഫെ   എന്നിവയുമായി ഫ്രാഞ്ചൈസി പങ്കാളിത്തവും സ്ഥാപിച്ചു.

ഇബിജി ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിന്റെ ആദ്യഘട്ട നിക്ഷേപമാണിത്. അടുത്ത അഞ്ച് വർഷത്തിനിടെ ₹100 കോടിയിലേറെ നിക്ഷേപിക്കാനും അർമ ക്യാപിറ്റൽ പദ്ധതിയിടുന്നു. കാർൾട്ടൺ വെൽനെസ് സെന്റർ, ടാർസൻ നേച്ചർ റിട്രീറ്റ്, ആതിര&അപ്പ  കോഫി , NATUF Café, ചോട്ടാ  ഭീം  കഫെ  എന്നിവയുൾപ്പെടെ ഇബിജിയുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ബ്രാൻഡുകളുടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വിപുലീകരണത്തിനാണ് നിക്ഷേപം വിനിയോഗിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img