വെൽനെസ്, ഭക്ഷണം, കുടുംബ വിനോദ മേഖലകളിലെ ഇബിജി ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളിൽ മഹാരാഷ്ട്ര ആസ്ഥാനമായ അർമ ക്യാപിറ്റൽ 10 കോടി രൂപ നിക്ഷേപിച്ചു. മുംബൈ, ബെംഗളൂരു, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ മൂന്ന് കാർൾട്ടൺ വെൽനെസ് സെന്ററുകളിലാണ് നിക്ഷേപം. കൂടാതെ ഹൈദരാബാദിലെ NATUF Café, ആതിര & അപ്പ കഫെ, ചോട്ടാ ഭീം ഫാമിലി കഫെ എന്നിവയുമായി ഫ്രാഞ്ചൈസി പങ്കാളിത്തവും സ്ഥാപിച്ചു.
ഇബിജി ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിന്റെ ആദ്യഘട്ട നിക്ഷേപമാണിത്. അടുത്ത അഞ്ച് വർഷത്തിനിടെ ₹100 കോടിയിലേറെ നിക്ഷേപിക്കാനും അർമ ക്യാപിറ്റൽ പദ്ധതിയിടുന്നു. കാർൾട്ടൺ വെൽനെസ് സെന്റർ, ടാർസൻ നേച്ചർ റിട്രീറ്റ്, ആതിര&അപ്പ കോഫി , NATUF Café, ചോട്ടാ ഭീം കഫെ എന്നിവയുൾപ്പെടെ ഇബിജിയുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ബ്രാൻഡുകളുടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വിപുലീകരണത്തിനാണ് നിക്ഷേപം വിനിയോഗിക്കുക.








