08:07am 29 April 2026
NEWS
ഭാര്യ ഭാരതി ബെന്നിൻ്റെ ചിതാഭസ്മം ഒഴുക്കാൻ ഗുജറാത്തിലെത്തി, ലണ്ടനിലേക്കുള്ള മടക്കയാത്ര അർജ്ജുൻ പടോലിയയുടെയും അന്ത്യയാത്രയായി. അനാഥരായത് എട്ടും നാലും വയസുള്ള ഓമനക്കുഞ്ഞുങ്ങൾ
13/06/2025  05:24 PM IST
സണ്ണി ലുക്കോസ്
ഭാര്യ ഭാരതി ബെന്നിൻ്റെ ചിതാഭസ്മം ഒഴുക്കാൻ ഗുജറാത്തിലെത്തി, ലണ്ടനിലേക്കുള്ള മടക്കയാത്ര അർജ്ജുൻ പടോലിയയുടെയും അന്ത്യയാത്രയായി. അനാഥരായത് എട്ടും നാലും വയസുള്ള ഓമനക്കുഞ്ഞുങ്ങൾ

ഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഓരോ നിമിഷവും പുറത്ത് വരുന്നത്  ഹൃദയഭേദകമായ വിവരങ്ങൾ.ലണ്ടനിൽ വച്ച് മരിച്ച ഭാര്യ ഭാരതി ബെന്നിൻ്റെ അന്ത്യാഭിലാഷ പ്രകാരമാണ് അവരുടെ ചിതാഭസ്മം ഒഴുക്കാൻ സ്വദേശമായ ഗുജറാത്തിൽ അർജ്ജുൻ എത്തിയത്.ചിതാഭസ്മം നിമജ്ജനം ചെയ്തതിനും ഒരു ബന്ധുവിന്റെ ശവസംസ്‌ക്കാര ചടങ്ങിലും പങ്കെടുത്തതിന് ശേഷമാണ് അര്‍ജ്ജുന്‍ പടോലിയ ലണ്ടനിലേക്ക് മടങ്ങാനായി ദുരന്തം സംഭവിച്ച വിമാനത്തില്‍ കയറിയത്.അമ്മക്ക് പിന്നാലെ അപ്രതീക്ഷിതമായി അച്ഛനും നഷ്ടപ്പെട്ടതോടെ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളാണ് അനാഥരാകുന്നത്.കുട്ടികൾ യു.കെയിലെ വീട്ടിലാണ് കഴിയുന്നത്.ഒരാഴ്ച മുമ്പാണ് ഭാരതി ബെന്‍ മരിച്ചത്. നര്‍മ്മദാ നദിയില്‍ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്ന അവരുടെ ആഗ്രഹം നിറവറ്റുന്നതിന് വേണ്ടിയാണ് അര്‍ജ്ജുന്‍ എത്തിയത്.അവിടെ ഈയിടെ മരിച്ച ഒരു ബന്ധുവിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും കൂടി ചെയ്തിട്ടാണ് അര്‍ജ്ജുന്‍ ലണ്ടനിലേക്ക് പോകാനായി എത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img