NEWS
ഈ മഴക്കാലത്ത് ഒച്ചും മറ്റു ചെറിയ ഇഴജന്തുക്കളുടെയും ശല്യം കാരണം പൊറുതിമുട്ടി ഇരിക്കുകയാണോ.? എന്നാൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
01/06/2024 11:17 PM IST
Sreelakshmi NT
മഴക്കാലമാണ് ഇനി ഇപ്പോൾ എവിടെ നോക്കിയാലും ഒച്ചും തേരട്ടയും ഒക്കെ തല ഉയർത്തി തുടങ്ങും. ചില വീടുകളിൽ ഇതിനോടകം തന്നെ ഇവരുടെ വിളയാട്ടം തുടങ്ങിക്കാണും. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതല്‍, ഒച്ച് തുടങ്ങിയവയെ തുരത്തിയോടിക്കാനായി അധികം ചെലവില്ലാതെ വീട്ടില്‍ തന്നെ ഒരു മാർഗം പരീക്ഷിച്ചു നോക്കൂ.
സോപ്പ് പൊടിയും, വിനാഗിരിയും, വെള്ളവും, ഉപ്പും മാത്രം മതി. ഒരു പാത്രത്തില്‍ സോപ്പ് പൊടിയോ ലിക്വിഡോ എടുക്കുക. ഇതിലേക്ക് വെള്ളം എത്ര എടുക്കുന്നുവോ അതേ അളവില്‍ വിനാഗിരിയും ചേർത്ത് 4 സ്പൂണ്‍ ഉപ്പും ചേർക്കുക. ഉപ്പും സോപ്പ്പൊടിയും നന്നായി അലിയുന്നത് വരെ മിക്സ് ചെയ്ത് ഈ മിശ്രിതം സ്പ്രേ ബോട്ടിലാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ ഇവയുടെ ശല്യം ഒഴിവാക്കാൻ സാധിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.