05:58pm 18 April 2026
NEWS
വീരേന്ദർ സേവാഗും ആരതി അഹ്‍ലാവത്തും വേർപിരിയുന്നു?

24/01/2025  11:34 AM IST
nila
വീരേന്ദർ സേവാഗും ആരതി അഹ്‍ലാവത്തും വേർപിരിയുന്നു?

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ ദാമ്പത്യ ബന്ധത്തിൽ വിള്ളലെന്ന് റിപ്പോർട്ട്. വീരേന്ദർ സേവാഗും ഭാര്യ ആരതി അഹ്‍ലാവത്തും കഴിഞ്ഞ കുറേ മാസങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇരുവരും നിയമപരമായി വിവാഹമോചനം നേടാൻ നീക്കം തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. സേവാഗും ഭാര്യയും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വിവാഹ മോചനത്തെക്കുറിച്ച് സേവാഗോ, ആരതിയോ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. 2004 ലായിരുന്നു സേവാഗും ആരതിയും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ആര്യവീർ സേവാഗും വേദാന്ത് സേവാഗും.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന സേവാഗ്, 2013ലാണു കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിക്കുന്നത്. ടെസ്റ്റിൽ രണ്ടു തവണ ട്രിപ്പിൾ സെഞ്ചറികൾ‌ നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളും 251 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 23 സെഞ്ചറികളും ഏകദിനത്തിൽ 15 സെഞ്ചറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img