05:34am 15 November 2026
NEWS
ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതി സീറോമലബാർസഭയുടെ അഭിനന്ദനങ്ങൾ അറിയിച്ചു മേജർ ആർച്ചുബിഷപ്പ്
14/11/2026  09:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതി സീറോമലബാർസഭയുടെ അഭിനന്ദനങ്ങൾ അറിയിച്ചു മേജർ ആർച്ചുബിഷപ്പ്

കാക്കനാട്: ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗിന്റെ  നിയമനത്തിൽ  സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അഭിനന്ദനങ്ങൾ അറിയിച്ചു. 
വത്തിക്കാന്റെ നയതന്ത്രസേവനരംഗത്ത് ദീർഘകാലത്തെ പ്രവർത്തനപരിചയവും വിവിധ രാജ്യങ്ങളിലെ നയതന്ത്രദൗത്യങ്ങളിലൂടെ നേടിയ അനുഭവസമ്പത്തുമുള്ള  ആർച്ചുബിഷപ്പ്  സൊമ്മെർടാഗിന്റെ സാന്നിധ്യം ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ശുശ്രൂഷാരംഗത്ത്  ഏറെ അനുഗ്രഹപ്രദമാകുമെന്ന് മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിക്കുകയും 
പരിശുദ്ധ സിംഹാസനവുമായുള്ള പ്രാദേശികസഭകളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ വിവിധ സഭാസമൂഹങ്ങൾക്കിടയിൽ സാഹോദര്യവും പരസ്പരസഹകരണവും വളർത്തുന്നതിനും പുതിയ സ്ഥാനപതിയുടെ നേതൃത്വവും ശുശ്രൂഷയും സഹായകമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.ആർച്ചുബിഷപ്പ് വാൾഡെമർ സൊമ്മെർടാഗിന്റെ പുതിയ ദൗത്യത്തിന് സീറോമലബാർ സഭയുടെ പ്രാർഥനകളും പൂർണമായ സഹകരണവും ഉറപ്പുനൽകുകയും ചെയ്യുന്നതായും   മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img