09:41pm 22 April 2026
NEWS
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ അഗാധമായ ദുഃഖവും അനുശോചനവും കേരള ലത്തീൻ മെത്രാൻ സമിതി (KRLCBC) പ്രസിഡന്റ് ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കലക്കൽ
22/04/2026  07:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ അഗാധമായ ദുഃഖവും അനുശോചനവും  കേരള ലത്തീൻ മെത്രാൻ സമിതി (KRLCBC) പ്രസിഡന്റ് ആർച്ച്ബിഷപ്പ് വർഗ്ഗീസ് ചക്കലക്കൽ

തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ,14 പേരുടെ ജീവനെടുക്കുകയും 40 ലേറെ വ്യക്തികളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ  കേരളത്തിൽ മെത്രാൻ സമിതിയുടെയും കെ ആർ എൽ സി സി യുടെയും പ്രസിഡണ്ടായ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ  അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

സ്ഫോടനത്തിൽ  ദാരുണമായി മരണമടഞ്ഞവരുടെ ആത്മ ശാന്തിക്കായും, മാരകമായി പരിക്കേറ്റവരുടെ പരിപൂർണ്ണമായ സൗഖ്യത്തിനായും പ്രാർത്ഥിക്കുകയും ചെയ്തു.ഈ നഷ്ടവും വേദനയും കേരളം മുഴുവന്റേതുമാണ്.ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഉചിതമായ അന്വേഷണവും കർശനമായ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img