12:53am 12 November 2025
NEWS
കേരളം കണ്ട പാപ്പയ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന്
ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

09/05/2025  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളം കണ്ട പാപ്പയ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന്  ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി: ലാളിത്യവും മിഷനറി പ്രവർത്തനങ്ങളിലുള്ള ആഴമേറിയ അനുഭവങ്ങളും.പുതിയ പാപ്പയെ വ്യത്യസ്തനാക്കുന്നു. ദരിദ്രരോടുള്ള സ്നേഹവും സഭയുടെ സാർവത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കയിലെ അദ്ദേഹത്തിൻ്റെ  മിഷൻ പ്രവർത്തനങ്ങളും സർവ്വോപരി അഗസ്റ്റീനിയൻ സഭയുടെ തലവൻ എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച സ്നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതിൽ അദ്ദേഹം നടത്തിയ സന്ദർശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷൻ എന്ന നിലയിൽ ലിയൊ പതിനാലാമൻ പാപ്പയ്ക്ക്, അദ്ദേഹത്തിൻ്റെ സാർവത്രിക ഇടയ ദൗത്യത്തിന്  എല്ലാ പ്രാർത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു.

പ്രാർത്ഥനയും സ്നേഹവും കൊണ്ട് സമാധാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കണം. പലയിടങ്ങളിലും നടക്കുന്ന യുദ്ധങ്ങളുടെയും മറ്റു കെടുതികളുടെയും പശ്ചാത്തലത്തിൽ  ലോകസമാധാനത്തിന് ഫ്രാൻസിസ് പാപ്പ കൈകൊണ്ട നടപടികൾ പുതിയ പാപ്പയും പിന്തുടരും എന്നാണ് പ്രത്യാശിക്കുന്നത് എന്നും ആർച്ച്ബിഷപ്പ്  ജോസഫ് കളത്തിപ്പറമ്പിൽ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img