
ദോഹ: ഖത്തർ ഇന്റർനാഷണൽ കോർട്ട് ആൻഡ് ഡിസ്പിയൂട്ട് റെസലൂഷൻ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആർബിട്രേഷൻ ഡെയ്സ് 2026’ മൂന്നാം പതിപ്പ് കോൺഫറൻസിന് ഇന്നലെ തുടക്കമായി. നീതിന്യായ മന്ത്രാലയം, ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർബിട്രേറ്റേഴ്സ് (CLARB) എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി, നീതിന്യായ മന്ത്റിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയുടെ രക്ഷാകർതൃത്വത്തിലാണ്സംഘടിപ്പിച്ചിരിക്കുന്നത്.
മധ്യസ്ഥത (Arbitration), തർക്ക പരിഹാര മേഖലകളിലെ പ്രമുഖ വിദഗ്ദ്ധരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുന്ന കോൺഫറൻസിൽ ഈ രംഗത്തെ പുതിയ പ്രവണതകളും വികസനങ്ങളും ചർച്ച ചെയ്യപ്പെടും.
ഖത്തറിൽ നിന്നുള്ളവർക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ആഗോളതലത്തിൽ നിന്നുമുള്ള പ്രമുഖ ന്യായാധിപന്മാരും അഭിഭാഷകരും വിവിധ സെഷനുകളിൽ സംസാരിക്കും. 'ആർബിട്രേഷൻ നീതിന്യായ വ്യവസ്ഥയെ കണ്ടുമുട്ടുമ്പോൾ', 'ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും കരാറുകളിലെയും നിർമ്മാണ മേഖലയിലെയും സപ്ലൈ ചെയിനുകളിലെയും താമസം', 'ആർബിട്രേഷൻ സ്ഥാപനങ്ങളും ആധുനികതയും' തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലാണ് കോൺഫറൻസിൽ ചർച്ചകൾ പുരോഗമിക്കുന്നത്.











