
ദുബായിലെ പ്രശസ്ത പെർഫ്യൂം ബ്രാൻഡായ അർബിയത് പ്രെസ്റ്റിജ് പെർഫ്യൂമിൻ്റെ കേരള വിപണന ഉൽഘാടനം കേരള മർച്ചൻ്റ്സ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് P നിസാർ നിർവഹിക്കുന്നു.
കൊച്ചി: ദുബായിലെ പ്രശസ്തമായ പെർഫ്യൂം ബ്രാൻഡായ അർബിയത് പ്രെസ്റ്റിജ് പെർഫ്യൂം കേരള വിപണിയിൽ അവതരിപ്പിച്ചു. ബെവെർലി ഹിൽസ് ആണ് പ്രശസ്തമായ പെർഫ്യൂം ബ്രാൻഡിന്റെ കേരളത്തിലെ വിതരണക്കാർ. 1970 മുതൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈ പെർഫ്യൂംസ് ആണ് പുതിയ ഹൈ എൻഡ് പെർഫ്യൂം ബ്രാൻഡായ അർബിയത് പ്രെസ്റ്റിജ് കേരളത്തിൽ അവതരിപ്പിച്ചത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബെവെർലി ഹിൽസ് ഡയറക്ടർമാരായ സുനിൽ ദത്ത്, മുകേഷ് അഗർവാൾ, മൈ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ മുസ്തഫ ബോഗ്വാല എന്നിവർ ചേർന്നാണ് പെർഫ്യൂം ശ്രേണി വിപണിയിൽ അവതരിപ്പിച്ചത്.
100 മില്ലിക്ക് 2999 രൂപ മുതൽ 80 മില്ലിക്ക് 6499 രൂപ വരെ വില വരുന്ന പെർഫ്യുമുകളാണ് കേരള വിപണിയിൽ അവതരിപ്പിച്ചത്. പുരുഷന്മാർക്കും വനിതകൾക്കുമായുള്ള പ്രത്യേക ശേഖരവും വിപണിയിലിറക്കിയിട്ടുണ്ട്. ഹോട്ടൽ അബാദ് പ്ലാസയിൽ നടന്ന ചടങ്ങ് കേരളാ മെർച്ചൻസ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ശ്രീ പി നിസാർ ഉൽഘാടനം ചെയ്തു. ജെനറൽ സെക്രട്ടറി ശ്രീ V E Anwar ആശംസകൾ നേർന്നു.
സുനിൽ ദത്ത്
Director
Beverly Hills
ph. 9447073325









