02:03am 30 April 2026
NEWS
പരാജയം സമ്മതിച്ച് കെജ്രിവാൾ; ക്രിയാത്മക പ്രതിപക്ഷം ആയിരിക്കുമെന്ന് പ്രതികരണം
08/02/2025  02:49 PM IST
nila
പരാജയം സമ്മതിച്ച് കെജ്രിവാൾ; ക്രിയാത്മക പ്രതിപക്ഷം ആയിരിക്കുമെന്ന് പ്രതികരണം

ന്യൂഡൽഹി: പരാജയം സമ്മതിക്കുന്നെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പാർട്ടി പ്രതിപക്ഷത്തിരിക്കുമെന്നും ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് അദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാ‍ര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടിരുന്നു. അതിഷി മര്‍ലേന മാത്രമാണ് ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളിൽ വിജയിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img