02:32pm 03 September 2026
NEWS
മലയാളത്തിലാദ്യമായി അറബി-മലയാളം വിവരണാത്മക ഗ്രന്ഥ സൂചി അബൂദാബിയിൽ പുറത്തിറങ്ങി
26/01/2025  12:09 AM IST
മലയാളത്തിലാദ്യമായി അറബി-മലയാളം വിവരണാത്മക ഗ്രന്ഥ സൂചി അബൂദാബിയിൽ പുറത്തിറങ്ങി

അബൂദാബി: മലയാളത്തിൽ ആദ്യമായി അറബി-മലയാളം വിവരണാത്മക ഗ്രന്ഥ സൂചി (അനോട്ടഡ് ബിബ്ലിയോഗ്രാഫി) പുറത്തിറക്കി. മാപ്പിള ഹെറിറ്റേജ് ലൈബ്രറിയും ഗ്രെയിസ് ബുക്സും സംയുക്തമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ രണ്ടാം സാഹിത്യ മേളയിൽ അബുദാബി ജുഡീഷ്യൽ ആൻഡ് റിലീജിയൻ ഉപദേശകൻ ശൈഖ് സയ്യിദ് അലി അൽ ഹാഷിം പ്രമുഖ വ്യവസായി ഡോ. അബൂബക്കർ കുറ്റിക്കോലിനു നൽകി പ്രകാശനം ചെയ്തു. അറബി-മലയാളത്തിന്റെ സമ്പന്നമായ സാഹിത്യ പൈതൃകം വ്യവസ്ഥാപിതമായി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്ന ബിബ്ലിയോഗ്രാഫി ചരിത്രപരമായ ചുവടുവെപ്പാണ്. തൊള്ളായിരത്തിലധികം വരുന്ന രചനകളിലേക്ക് വേഗം ചെന്നെത്താനും അവശ്യ വിഷയങ്ങൾ കണ്ടെത്താനും ഇതിലൂടെ എളുപ്പം സാധിക്കും. സയ്യിദ് അബ്ദുൽ അശ്‌റഫ് മാനേജിങ് എഡിറ്ററായി പ്രമുഖ ചരിത്രകാരൻ അബ്ദുറഹ്മാൻ മങ്ങാടിന്റെ നേതൃത്വത്തിൽ ഹുസൈൻ കെ.എച്ഛ്, ടി. പി സൽമാനുൽ ഫാരിസ്, കെ. അബൂബക്കർ എന്നിവർ കൂടി പങ്കാളികൾ ആയി രചിച്ച ഈ ഗ്രന്ഥം അറബി മലയാള സാഹിത്യ പാരമ്പര്യത്തിന്റെ ഗഹനമായൊരു കണക്കെടുപ്പ് കൂടിയാണ്. പ്രമുഖ ചരിത്രകാരനും ബിബ്ലിയോഗ്രാഫിയുടെ മുഖ്യ ഗ്രന്ഥകാരനുമായ അബ്ദുറഹ്മാൻ മങ്ങാട്, പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ചന്ദ്രിക മുൻ എഡിറ്റർ സി പി സൈതലവി, അബുദാബി പോലീസിലെ അലി സബീൽ, ആയിഷ ഷെഹ, ഐ.ഐ.സി പ്രസിഡന്റ്‌ പി. ബാവഹാജി, ഐ.ഐ.സി ജനറൽ സെക്രട്ടറി ടി.ഹിദായത്തുള്ള, വൈസ് പ്രസിഡന്റ്‌ അബ്ദുള്ള ഫാറൂഖി, ട്രഷറർ ബി.സി.അബൂബക്കർ, വർക്കിങ് പ്രസിഡന്റ്‌ സി സമീർ, സാഹിത്യ വിഭാഗം സെക്രട്ടറി ജാഫർ കുറ്റിക്കോട്, അബുദാബി സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി യൂസഫ് മാട്ടൂൽ, അബുദാബി സുന്നി സെന്റർ സെക്രട്ടറി കബീർ ഹുദവി, മലയാളീ സമാജം ട്രഷറർ യാസർ അറഫാത്ത് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img