NEWS
ഖത്തർ മ്യൂസിയംസിൽ അറബ് യുവജന ഫോറം ആരംഭിച്ചു
27/10/2025 11:07 AM IST
nila

ദോഹ: അറബ് ലീഗ് വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര സംഘടനയായ അലക്സോയുടെ സഹകരണത്തോടെ ഖത്തർ മ്യൂസിയംസ് സംഘടിപ്പിച്ച ആദ്യ അറബ് യുവജന ഫോറം ദോഹയിൽ ആരംഭിച്ചു. 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളെയും വിദഗ്ധരെയും ഒരുമിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഫോറം, പാരമ്പര്യ സംരക്ഷണത്തിലും സാംസ്കാരിക സ്ഥിരതയിലും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഫോറത്തിന്റെ സമാപന ദിവസം ‘ദോഹ യുവജന പ്രഖ്യാപനം 2025’ പുറത്തിറക്കും. ഫോറം ഖത്തർ നാഷണൽ വിഷൻ 2030-നുസരിച്ച് സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ബോധവൽക്കരണത്തിന്
ശക്തി പകരുന്ന താണെന്ന്
ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് സാഅദ് അൽ റുമൈഹി പറഞ്ഞു,
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











