04:13am 12 November 2026
NEWS
യു.എൻ.ആർ.ഡബ്ല്യു.എ ആസ്ഥാനത്തെ ഇസ്രായേൽ റെയ്ഡിനെ അറബ് ലീഗ് അപലപിച്ചു
10/12/2025  09:51 AM IST
nila
യു.എൻ.ആർ.ഡബ്ല്യു.എ ആസ്ഥാനത്തെ ഇസ്രായേൽ റെയ്ഡിനെ അറബ് ലീഗ് അപലപിച്ചു

ദോഹ: കിഴക്കൻ ജെറുസലേമിലെ യു.എൻ.ആർ.ഡബ്ല്യു.എ (UNRWA) ആസ്ഥാനത്തെ ഇസ്രായേൽ സേന നടത്തിയ റെയ്ഡിനെ അറബ് ലീഗ് കടുത്ത ഭാഷയിൽ അപലപിച്ചു.
പലസ്തീൻ അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന യു.എൻ ഏജൻസിയെ ദുർബലപ്പെടുത്താനുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ തുടർ ശ്രമങ്ങളിലെ ഭാഗമാണെന്ന്. ഈ ആക്രമണത്തിന് നിയമപരമായോ, തർക്കശാസ്ത്രപരമായോ യാതൊരു അടിസ്ഥാനവുമില്ലെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൽ ഗൈത് പറഞ്ഞു.അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ ഇത്തരം നീക്കങ്ങൾ ശക്തമായി തടയാൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് മേഖലയിലായി ലക്ഷക്കണക്കിന് പലസ്തീൻ അഭയാർഥികൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നൽകുന്ന പ്രധാന ഏജൻസിയാണ് UNRWA.
കഴിഞ്ഞ ദിവസങ്ങളിൽ യു.എൻ. ജനറൽ അസംബ്ലിയിൽ UNRWAയുടെ ചുമതല മൂന്ന് വർഷത്തേക്ക് കൂടി പുതുക്കിയതും അറബ് ലീഗ്സെക്രട്ടറിഓർമ്മപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img