01:06am 08 November 2026
NEWS
ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള അറബ് ദിനമാചരിച്ചു
22/03/2025  09:45 AM IST
nila
ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള അറബ് ദിനമാചരിച്ചു

ദോഹ:ദുരന്തങ്ങളെ നേരിടുന്നതിൽ  പ്രതിരോധശേഷിയുള്ള അറബ് സമൂഹം' എന്ന പ്രമേയത്തിൽ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള അറബ് ദിനമായി ആചരിച്ചു.എല്ലാ വർഷവും മാർച്ച് 21ന് അറബ് ലീഗ് ആചരിക്കുന്ന ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള അറബ് ദിനത്തിൽ ഈവർഷത്തെ പ്രമേയം അവതരിപ്പിക്കാൻ ഖത്തറിനെ യാണ് തെരഞ്ഞെടുത്തത്. ദുരന്തങ്ങൾക്ക് തയ്യാറെടുക്കുന്നതിലും അവയോട് പ്രതികരിക്കുന്നതിലും സമൂഹങ്ങളുടെ പങ്ക് എടുത്തുകാണിക്കുന്നതിനും ദുരന്ത സാധ്യത കുറയ്ക്കുന്നതിൽ ആക്കം കൂട്ടുന്നതിനുമാണ് അറബ് ദുരന്ത സാധ്യത കുറയ്ക്കൽ ദിനാചരണം ലക്ഷ്യമിടുന്നതെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിലെ ദുരന്ത സാധ്യത കുറയ്ക്കൽ മേധാവി മുസ്തഫ സാദി അൽ ജുബൂരി ഖത്തർ വാർത്താ ഏജൻസിക്ക് (QNA) നൽകിയ പ്രസ്താവനയിൽ പറഞ്ഞു.2024 ഓഗസ്റ്റ് 21 ന്, കെയ്‌റോയിലെ അറബ് ലീഗിന്റെ ആസ്ഥാനത്ത് നടന്ന ദുരന്ത സാധ്യത കുറയ്ക്കലുമായി ബന്ധപ്പെട്ട അറബ് മന്ത്രിമാരുടെ തലത്തിലുള്ള രണ്ടാമത്തെ യോഗത്തിൽ ഖത്തറാണ് അധ്യക്ഷത വഹിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img