03:41am 12 November 2026
NEWS
അറബ് കപ്പ്: ഭിന്നശേഷിക്കാർക്ക് പ്രത്യേക ടിക്കറ്റ് സൗകര്യം: ഇ-മെയിൽ മുഖേന അപേക്ഷിക്കാം
07/12/2025  07:52 AM IST
nila
അറബ് കപ്പ്: ഭിന്നശേഷിക്കാർക്ക് പ്രത്യേക ടിക്കറ്റ് സൗകര്യം: ഇ-മെയിൽ മുഖേന അപേക്ഷിക്കാം

 

ദോഹ: അറബ്കപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഭിന്നശേഷി ആരാധകർക്ക് പ്രവേശന ടിക്കറ്റുകൾ ഇ-മെയിൽ വഴി ലഭ്യമാകും.
ഇത് സംബന്ധിച്ച അപേക്ഷകൾ accessibility.tickets@sc.qa എന്ന വിലാസത്തിലൂടെയാണ് നൽകേണ്ടത്.അപേക്ഷകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി വിശേഷ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇ-മെയിൽ അയച്ചതിനെ തുടർന്ന്, ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സഹായിക്കുന്ന ഒരു ഓട്ടോമേറ്റഡ് മറുപടി ലഭിക്കും.ടിക്കറ്റ് കൈവശമുള്ളവർ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

ഭിന്നശേഷി ആരാധകരോടൊപ്പം വരുന്നവർക്ക് കമ്പാനിയൻ ടിക്കറ്റുകളും ലഭ്യമാണ്.

മത്സര ഷെഡ്യൂളും പ്രവേശന സൗകര്യങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ
roadtoqatar.qa എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img