03:41am 12 November 2026
NEWS
അറബ് കപ്പ്: തൊഴിലാളികൾക്കായി ഫാൻസോണുകൾ
05/12/2025  10:39 PM IST
nila
അറബ് കപ്പ്: തൊഴിലാളികൾക്കായി ഫാൻസോണുകൾ

ദോഹ: രാജ്യത്തെ വ്യവസായികകേന്ദ്രവും  തൊഴിലാളികളുടെ
താമസകേന്ദ്രവുമായ
 ഇൻഡസ്ട്രിയൽ
ഏരിയയിൽ അറബ് കപ്പ്
കലാ വിരുന്നുകളുടെ ഫാൻ സോണുകൾ.
 ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാർ പാർക്കിംഗ് ഏരിയയിലും ബർവ ബറാഹയിലെ ഫുട്ബോൾ ഗ്രൗണ്ടിലുമാണ് ഇവന്റുകൾ നടക്കുന്നത്. ഇതിനുപുറമെ, ബർവ വില്ലേജിന് പിന്നിലും മദീനത്‌നയ്ക്ക് എതിർവശത്തും സ്ഥിതി ചെയ്യുന്ന ക്രീഖ് സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ മത്സരം നടക്കുന്ന എല്ലാ  ദിവസങ്ങളിലും പാകിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന  സംഗീത കച്ചേരി നടക്കും. അൽ ഖോറിലെ അനുബന്ധ പ്രവർത്തനങ്ങൾക്ക് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ റിക്രിയേഷൻ കോംപ്ലക്‌സാണ് ആതിഥേയത്വം വഹിക്കുന്നത്.
അറബ് കപ്പ് ഖത്തർ 2025 മത്സരം ലൈവ്, കമ്മ്യൂണിറ്റിസംഘട നകളുടെയും, സ്കൂൾ വിദ്യാർത്ഥി കളുടെയും സാംസ്കാരിക, പരമ്പരാഗത പരിപാടികൾ, പ്രാദേശിക ബാൻഡുകളുടെ സംഗീത കച്ചേരി, പ്രേക്ഷകരുടെ ടാലന്റ് ഷോ തുടങ്ങിയകലാവിരുന്നുകളാണ് ഒരുക്കിയിട്ടുള്ളത്.
റാഫിൾ ഡ്രോ, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ സുരക്ഷ, സുരക്ഷാ അവബോധ പരിപാടികൾ, സ്വകാര്യ ക്ലിനിക്കുകളുടെ സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനഎന്നിവയിലടെപൊതുജനങ്ങൾക്കായി വിലപ്പെട്ട സമ്മാനങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img