03:33am 12 November 2026
NEWS
അറബ് കപ്പ്: കതാറയിൽ ആരാധകർക്ക് സാംസ്കാരിക വിരുന്ന്
07/12/2025  08:29 AM IST
nila
അറബ് കപ്പ്: കതാറയിൽ ആരാധകർക്ക് സാംസ്കാരിക വിരുന്ന്

 

ദോഹ: അറബ് കപ്പ് 2025 നാടൊട്ടാകെ സൃഷ്ടിച്ച ഉത്സവമുഹൂര്‍ത്തങ്ങൾക്ക് നിറം പകരാൻ, കതറ കൾച്ചറൽ വില്ലേജ് സന്ദർശകർക്ക് സമ്പന്നമായ സാംസ്കാരിക–വിനോദ അനുഭവങ്ങൾ ഒരുക്കുന്നു. വൈവിധ്യമാർന്ന പരിപാടികളാണ് കതറ അവതരിപ്പിച്ചിരിക്കുന്നത്.
കതാറ കോർണിഷിലും വിസ്ഡം സ്ക്വയറിലും ലൈവ് മത്സര സംപ്രേഷണം ഒരുക്കിയിരിക്കുന്നതിനൊപ്പം, ദൈനംദിന കലാപ്രകടനങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, കലാ പ്രദർശനങ്ങൾ, സംഗീത അവതരണങ്ങൾ എന്നിവയും ഉൾപ്പെടുന്ന വിപുലമായ പരിപാടികളുടെ നിരയാണ് ആരാധകർക്കായി ഒരുക്കിയിട്ടുള്ളത്.
 ആരാധകരെ സാംസ്കാരികമായ ഊഷ്മളതയോടെ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img