12:23pm 11 November 2026
NEWS
അറബ്–ചൈനീസ് വിവർത്തന ബന്ധം: ഭാവി സാധ്യതകൾ തുറന്ന് സമ്മേളനം
29/09/2025  10:23 AM IST
nila
അറബ്–ചൈനീസ് വിവർത്തന ബന്ധം: ഭാവി സാധ്യതകൾ തുറന്ന് സമ്മേളനം

 

ദോഹ: ഷെയ്ഖ് ഹമദ് ട്രാൻസ്ലേഷൻ അവാർഡ് ഷാങ്ഹായിൽ നടന്ന “അറബി–ചൈനീസ് വിവർത്തന പ്രസ്ഥാനത്തിന്റെ യാഥാർത്ഥ്യവും വെല്ലുവിളികളും” എന്ന അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 16 മുതൽ 26 വരെ ചൈനയിലെ ബീജിങ്, ഷാങ്ഹായ് നഗരങ്ങളിലായി നടന്ന അവാർഡ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന്റെ jഭാഗമായാണ് ഈ പങ്കാളിത്തം.
സമ്മേളനത്തിൽ അറബ് ലോകത്തെയും ചൈനയിലെയും പ്രമുഖ പ്രൊഫസർമാർ, ഗവേഷകർ, വിവർത്തകർ എന്നിവർ പങ്കെടുത്തു. വിവർത്തനത്തിലൂടെ സാംസ്കാരിക കൈമാറ്റം ശക്തിപ്പെടുത്തുകയും അറബ്–ചൈനീസ് സഹകരണമേഖലകളുടെ ഭാവി സാധ്യതകൾ പരിശോധിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം.ഷാങ്ഹായ് ഇന്റർനാഷണൽ സ്റ്റഡീസ് സർവകലാശാലയിലെ വിവർത്തന പഠന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വാങ് യൂയോംഗ് സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ, വിവർത്തനം വെറും വാക്കുകളുടെ കൈമാറ്റമല്ല, വികാരങ്ങളും അർത്ഥങ്ങളും കൈമാറുന്ന ജനങ്ങൾക്കിടയിലെ പാലമാണെന്ന് വ്യക്തമാക്കി.
ഷെയ്ഖ് ഹമദ് ട്രാൻസ്ലേഷൻ അവാർഡിന്റെ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ-അഹ്മരി, വിവർത്തനം ജനങ്ങൾക്ക് ഇടയിൽ നേരിട്ടുള്ള മനസ്സിലാക്കലിന് വഴിയൊരുക്കുന്ന ഏറ്റവും സത്യസന്ധമായ മാർഗമാണെന്ന് പറഞ്ഞു. അവാർഡ് അറബ്–ചൈനീസ് ലോകങ്ങൾക്ക് ഇടയിൽ സംസ്കാരിക ആശയവിനിമയത്തിന്റെ പ്രകാശകിരണമാകാൻ ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ ഇസ്ലാം ചൈനയിലെത്തിയ പ്രാചീന ചരിത്രം, ഖുർആൻ വിവർത്തനത്തിന്റെ വികാസം, ഷാങ്ഹായ് സാഹിത്യത്തിന്റെ അറബ് ലോകത്തെ സ്വാധീനം, വിവർത്തകരെ നേരിടുന്ന സാംസ്കാരിക പ്രതീകങ്ങളുടെ വെല്ലുവിളികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവർത്തനത്തിൽ നൽകുന്ന സാങ്കേതിക പിന്തുണ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img