11:35pm 12 November 2026
NEWS
അറബ് സാംസ്കാരിക മേഖലയിലെ വിജ്ഞാന കുതിപ്പിന് കരുത്തായി അറബ് ബുക്ക് അവാർഡ്; മെയ് 28 വരെ നാമനിർദ്ദേശം നൽകാം
08/02/2026  06:29 PM IST
nila
അറബ് സാംസ്കാരിക മേഖലയിലെ വിജ്ഞാന കുതിപ്പിന് കരുത്തായി അറബ് ബുക്ക് അവാർഡ്; മെയ് 28 വരെ നാമനിർദ്ദേശം നൽകാം

ദോഹ: അറബ് സാംസ്കാരിക-സാഹിത്യ ലോകത്തെ പ്രശസ്തമായ 'അറബ് ബുക്ക് അവാർഡി'ന്റെ നാലാം പതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ ആരംഭിച്ചു. ഗവേഷകർക്കും പ്രസാധകർക്കും വിവിധ സ്ഥാപനങ്ങൾക്കും മെയ് 28 വരെ അവാർഡിനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
​അറബി ഭാഷയിലുള്ള പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2023 മാർച്ചിൽ ഖത്തറാണ് ഈ പുരസ്കാരം ആരംഭിച്ചത്. മൂന്നാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പതിപ്പിനായുള്ള ചർച്ചകൾ തുടങ്ങിയത്.
 വ്യാകരണം, രൂപപഠനം (Morphology), നാടകം, ആഖ്യാന പഠനങ്ങൾ.
 ഇസ്ലാമിക-അറബ് തത്ത്വചിന്തയും മനഃശാസ്ത്രവും.
​ചരിത്രം: പന്ത്രണ്ടാം നൂറ്റാണ്ട് മുതലുള്ള അറബ്-ഇസ്ലാമിക ലോകത്തിന്റെ ചരിത്രം.
​ഇസ്ലാമിക പഠനങ്ങൾ: ഖുർആൻ സയൻസ്, കർമ്മശാസ്ത്ര തത്ത്വങ്ങൾ തുടങ്ങിയവയിലെ വിമർശനാത്മക പഠനങ്ങൾ എന്നിവയ്ക്കാണ് മുൻഗണനനൽകുന്നത്.
സിംഗിൾ ബുക്ക് (Single Book): കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ചതും കുറഞ്ഞത് 30,000 വാക്കുകളുള്ളതുമായ മൗലികമായ അറബിക് പുസ്തകങ്ങൾക്കാണ് ഈ അവാർഡ്. വിജ്ഞാന ശാഖയ്ക്ക് സമഗ്രമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഈ പുരസ്കാരത്തിന് അപേക്ഷിക്കാം.ഗവേഷണ മികവും വൈജ്ഞാനിക സംഭാവനകളുമായിരിക്കും പുരസ്കാര നിർണ്ണയത്തിലെ പ്രധാന മാനദണ്ഡമെന്ന് അവാർഡ് മീഡിയ അഡ്വൈസർ ഡോ. ഹനാൻ അൽ ഫയ്യാദ് വ്യക്തമാക്കി. താൽപ്പര്യമുള്ളവർക്ക് അവാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img