12:57am 28 August 2026
NEWS
രാം ചരൺ ചിത്രത്തിൽ എ.ആർ.റഹ്‌മാൻ
22/01/2025  03:19 PM IST
രാം  ചരൺ ചിത്രത്തിൽ എ.ആർ.റഹ്‌മാൻ

മിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറും, തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ രാം ചരണും ആദ്യമായി ഒന്നിച്ച 'ഗെയിം ചേഞ്ചർ’  എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും രാം ചരൺ ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ്.  തെലുങ്കിൽ സൂപ്പർഹിറ്റായ 'ഉപ്പേന' എന്ന ചിത്രം സംവിധാനം ചെയ്ത ബുജ്ജി ബാബു സന സംവിധാനം ചെയ്യുന്ന തൻ്റെ പതിനാറാമത്തെ ചിത്രത്തിലാണ് രാം ചരൺ അടുത്ത് അഭിനയിക്കുന്നത്. ജൂനിയർ എൻ.ടി.ആറിനൊപ്പം 'ദേവാര'യിൽ നായകിയായി  അഭിനയിച്ച ജാൻവി കപൂറാണ് ഈ ചിത്രത്തിലും നായികയായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് മൈസൂരിലും, ഹൈദരാബാദിലുമായി നടന്നപ്പോൾ ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം ജനുവരി 27 മുതൽ ഹൈദരാബാദിൽ നടക്കാനിരിക്കുകയാണ് എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നതിനൊപ്പം ഈ ചിത്രത്തിന് സംഗീതം നൽകാൻ എ.ആർ.റഹ്‌മാൻ കരാർ ചെയ്യപ്പെട്ടിരിക്കുന്നു എന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. രാം ചരൺ നായകനാകുന്ന ഒരു ചിത്രത്തിന്  എ.ആർ.റഹ്‌മാൻ സംഗീതം നൽകുന്നത് ഇത് ആദ്യമായാണ്. ഈ ചിത്രത്തിൽ ശിവരാജ്കുമാർ, ജഗപതിബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു ഗ്രാമീണ കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രം നിർമ്മിക്കുന്നത്  മൈത്രി മൂവി മേക്കേഴ്‌സാണ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img