
മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് ശേഷം മലങ്കരസഭാ ആസ്ഥാനത്ത് എത്തിയ നിയുക്ത മെത്രാപ്പോലീത്താമാരായ ഫാ.സാംജി റ്റി ജോർജ്, ഫാ.എൽദോസ് എ എ, ഫാ.തോമസ് പോൾ റമ്പാൻ, ഫാ.ഷിബു വേണാട് മത്തായി എന്നിവർ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്കൊപ്പം
കോട്ടയം : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലെ മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് മലങ്കരസഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് അംഗീകാരം നൽകി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന സുന്നഹദോസാണ് തിരഞ്ഞെടുപ്പ് അംഗീകരിച്ചത്. നിയുക്ത മെത്രാപ്പോലീത്താമാർക്ക് സുന്നഹദോസ് ആശംസകൾ നേർന്നു. നിയുക്ത മെത്രാപ്പോലീത്താമാരായ ഫാ.തോമസ് പോൾ റമ്പാൻ, ഫാ.എൽദോസ് എ എ,ഫാ.സാംജി റ്റി ജോർജ്,ഫാ.ഷിബു വേണാട് മത്തായി എന്നിവർ ദേവലോകത്ത് പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ച് അനുഗ്രഹം തേടി. ദൈവാശ്രയബോധത്തോടെ അജപാലന ശുശ്രൂഷ നിർവഹിക്കുവാൻ കഴിയട്ടെ എന്ന് ബാവാ ആശംസിച്ചു. ദേവലോകം അരമന ചാപ്പലിലും, മുൻ സഭാധ്യക്ഷൻമാരുടെ കബറിടങ്ങളിലും നിയുക്ത മെത്രാപ്പോലീത്താമാർ പ്രാർത്ഥന നടത്തി.
Photo Courtesy - Google







