03:29pm 12 June 2026
NEWS
ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ നിയമനം ;സർക്കാർ നടപടി ദുരൂഹമെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.
12/06/2026  12:49 PM IST
ചെറുകര സണ്ണിലൂക്കോസ്
ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ  നിയമനം ;സർക്കാർ നടപടി ദുരൂഹമെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.

 

സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സർക്കാർ നടപടി ദുരൂഹമെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.

കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് കെ ബി പ്രദീപിന്റെ നിയമനം. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

 സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img