
കൊച്ചി: മരട് സെന്റ് ജാന്നാ ചര്‍ച്ച് ഏര്‍പ്പെടുത്തിയ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ ഇന്‍സ്പയറിംഗ് യങ് വുമണ്‍ പുരസ്‌ക്കാരം 'അപൂര്‍വ 2025'ന് അപേക്ഷകള്‍ ക്ഷണിച്ചു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോടും വെല്ലുവിളികളോടും ആത്മധൈര്യത്തോടെ പൊരുതി സമൂഹത്തിന് പ്രചോദനമേകുന്ന 18നും 35നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ് ജാതിമത ഭേദമന്യേ പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്. കാല്‍ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. യുവജന പ്രേഷിതനും മരട് ജാന്നാ ഇടവകയുടെ വികാരിയുമായിരുന്ന ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ ഓര്‍മയ്ക്കായാണ് പുരസ്‌ക്കാരം.
പുരസ്‌ക്കാരത്തിന് അര്‍ഹതയുള്ള യുവതികള്‍ക്ക് നേരിട്ടോ മറ്റുള്ളവര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്‌തോ അപേക്ഷ അയക്കാം. ജനപ്രതിനിധികള്‍, മത- സാമുദായിക നേതാക്കന്മാര്‍, സംഘടന ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങി ആരെങ്കിലും രണ്ടുപേരുടെ സാക്ഷ്യപത്രത്തോടു കൂടിയ അപേക്ഷ മെയ് 15ന് മുമ്പായി stgiannachurchekm@gmail.com എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. 2025 മെയ് 25 ഞായറാഴ്ച വൈകിട്ട് മരട് വി. ജാന്നാ പള്ളിയില്‍ നടക്കുന്ന ഫാ. ചെറിയാന്‍ നേരെവീട്ടില്‍ അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544437442 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Photo Courtesy - Google










