10:10pm 11 November 2026
NEWS
ഖത്തർ ടൂറിസം അവാർഡ്: നാലാം പതിപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
18/06/2026  07:19 PM IST
NILA
ഖത്തർ ടൂറിസം അവാർഡ്: നാലാം പതിപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

 


​ദോഹ: രാജ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികച്ച സംഭാവനകളെയും സേവന മികവിനെയും ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന നാലാം പതിപ്പ് 'ഖത്തർ ടൂറിസം അവാർഡിന്' (Qatar Tourism Awards 2026) അപേക്ഷകൾ ക്ഷണിച്ചതായി ഖത്തർ ടൂറിസം (QT) അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (UN Tourism) സഹകരിച്ചാണ് ഈ പുരസ്കാരം നൽകി വരുന്നത്.
​ഖത്തറിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും മത്സരശേഷിക്കും ഈ അവാർഡുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഖത്തർ ടൂറിസം ഡെവലപ്‌മെന്റ് സെക്ടർ ചീഫ് ഒമർ അബ്ദുൽറഹ്മാൻ അൽ ജാബർ പറഞ്ഞു. യുഎൻ ടൂറിസവുമായുള്ള പങ്കാളിത്തത്തിലൂടെ പുരസ്കാര നിർണ്ണയത്തിൽ പൂർണ്ണമായ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ അപേക്ഷകർക്ക് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി 'ഹയ്യാ പ്ലാറ്റ്‌ഫോമുമായി' സഹകരിച്ച് പുതിയ അപേക്ഷാ പോർട്ടൽ ഖത്തർ ടൂറിസം സജ്ജമാക്കിയിട്ടുണ്ട്.
ലഭിക്കുന്ന അപേക്ഷകൾ ഖത്തർ ടൂറിസവും യുഎൻ ടൂറിസവും ചേർന്ന് പ്രാഥമിക പരിശോധന നടത്തും. തുടർന്ന് പ്രാദേശിക-അന്തർദേശീയ വിദഗ്ധർ അടങ്ങുന്ന സ്വതന്ത്ര സമിതിയായിരിക്കും അന്തിമ ജേതാക്കളെ തിരഞ്ഞെടുക്കുക. സുതാര്യത ഉറപ്പാക്കാൻ ഈ സമിതിയിലെ അംഗങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.അപേക്ഷ സമർപ്പിക്കേണ്ട രീതികൾ, നിബന്ധനകൾ എന്നിവയെക്കുറിച്ച് അപേക്ഷകർക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. കൂടാതെ സംശയനിവാരണത്തിനായി ഖത്തർ ടൂറിസത്തിന്റെ '106' എന്ന കോൺടാക്ട് സെന്റർ വഴിയും സഹായം തേടാം.
​ഈ വർഷം അവസാനം നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും. ലോകത്തിലെ മുൻനിര ടൂറിസം കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താൻ ഈ അവാർഡുകൾ പ്രോത്സാഹനമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img