01:10am 18 October 2026
NEWS
ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കുള്ള പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
17/10/2026  07:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കുള്ള പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഭീകരാക്രമണങ്ങളിലോ നക്സല്‍ ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പ് പദ്ധതി (PMSS)യിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും അര്‍ഹരായ മക്കള്‍ക്കും/ആശ്രിതര്‍ക്കും അപേക്ഷിക്കാം.

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP- www.scholarship.gov.in) മുഖാന്തിരം ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. അവസാന തീയതി ഒക്ടോബര്‍ മാസം 31.വിശദവിവരങ്ങള്‍ കേരള പോലീസിന്‍റെ വെബ്സൈറ്റില്‍(www.keralapolice.gov.in) ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img