NEWS
ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്ക്കുള്ള പ്രധാനമന്ത്രിയുടെ സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
17/10/2026 07:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭീകരാക്രമണങ്ങളിലോ നക്സല് ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്ക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളര്ഷിപ്പ് പദ്ധതി (PMSS)യിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്ക്കും അര്ഹരായ മക്കള്ക്കും/ആശ്രിതര്ക്കും അപേക്ഷിക്കാം.
നാഷണല് സ്കോളര്ഷിപ്പ് പോര്ട്ടല് (NSP- www.scholarship.gov.in) മുഖാന്തിരം ഓണ്ലൈനായി വേണം അപേക്ഷകള് സമര്പ്പിക്കേണ്ടത്. 2026-27 അധ്യയന വര്ഷത്തേക്കുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. അവസാന തീയതി ഒക്ടോബര് മാസം 31.വിശദവിവരങ്ങള് കേരള പോലീസിന്റെ വെബ്സൈറ്റില്(www.keralapolice.gov.in) ലഭ്യമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









