NEWS
‘യൂത്ത് ക്രിയേറ്റിവിറ്റി ഇൻ ഡാറ്റ അവാർഡ്’ അപേക്ഷകൾ ആരംഭിച്ചു
25/12/2025 10:55 AM IST
nila

ദോഹ:ഗൾഫ് രാജ്യങ്ങളിലെ യുവജനങ്ങളുടെ ഡാറ്റാ–സാങ്കേതിക കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് ക്രിയേറ്റിവിറ്റി ഇൻ ഡാറ്റ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 34 വയസുവരെയുള്ള ഗൾഫ് യുവജനങ്ങൾക്കാണ് അവാർഡിനായി അപേക്ഷിക്കാനാവുകയെന്ന് ഖത്തർ സ്പോർട്സ് ആൻഡ് യൂത്ത് മന്ത്രാലയം അറിയിച്ചു.ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് ഡേയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അവാർഡ്, ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (GCC-Stat), നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. ജിസിസി രാജ്യങ്ങളിലെ ഡിജിറ്റൽ, വിജ്ഞാനപരമായ പരിവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം.ആവശ്യമായ നിബന്ധനകളും അപേക്ഷ നടപടികളും അറിയാൻ താൽപര്യമുള്ള യുവജനങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ അവാർഡിനായുള്ള പ്രത്യേക പേജ് സന്ദർശിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











