04:39am 26 July 2026
NEWS
ജന്തർ മന്തറിലെ സമരം, പിന്തുണച്ച്,അപ്പാനി ശരത്, സർവ്വകലാശാലയുടെ മുന്നിൽ തെരുവ് നാടകം നടത്തി.
25/07/2026  06:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജന്തർ മന്തറിലെ സമരം, പിന്തുണച്ച്,അപ്പാനി ശരത്, സർവ്വകലാശാലയുടെ മുന്നിൽ തെരുവ് നാടകം നടത്തി.

കൊച്ചി: ഡൽഹിയിലെ സി.ജെ.പി. സമരത്തെ പിന്തുണച്ച് നടൻ അപ്പാനി ശരത് വീണ്ടും.താരം ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ തെരുവ് നാടകം നടത്തി. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽഫെയ്‌സ്ബുക്കിൽ രൂക്ഷമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.  ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് സർക്കാരുകൾ എന്ന് ശരത് അഭിപ്രായപ്പെട്ടിരുന്നു ആ ഉപകരണത്തെ എതിർസ്വരങ്ങളുടെ തലയടിച്ചുപൊട്ടിക്കാനുള്ള അധികാര ദണ്ഡായി മാറ്റി. ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടിവരുമെന്നും ശരത് കൂട്ടിച്ചേർത്തിരുന്നു.ഇപ്പോൾ വീണ്ടും തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. സി.ജെ.പി. സമരത്തെ പിന്തുണച്ച് സിനിമ രംഗത്ത് നിന്ന് ആദ്യം എത്തിയത് അപ്പാനി ശരതായിരുന്നു. പിന്നീടാണ് ചലച്ചിത്ര രംഗത്ത് നിന്ന് കൂടുതൽ താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

അപ്പാനി ശരത് ശക്തമായ നിലപാടുമായി പ്രതിഷേധം തുടരുകയാണ്. അതിന്റെ ഭാഗമായികാലടി സംസ്കൃത സർവ്വകലാശാലയുടെ മുന്നിലാണ് ഇന്നലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ശരത് സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധ നാടകം നടത്തിയത്. വിദ്യാർതികളുടെ വൻ നിര തന്നെ എത്തിയിരുന്നു. കേന്ദ്ര സർക്കാറിനെ വിചാരണ ചെയ്യുന്ന സന്ദേശ നാടകമാണ് നടന്നത്. രൂക്ഷമായ പ്രതിഷേധ ഭാഷയിലാണ് തെരുവ് നാടകത്തിലെ കഥാപാത്രങ്ങൾ സംസാരിച്ചത്. വിജയം കാണുവരെ താൽ പ്രതിഷേധവുമായി തെരുവിൽ ഉണ്ടാവുമെന്ന് അപ്പാനി ശരത് പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img