12:54am 10 November 2026
NEWS
ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെ ആദരിച്ച് അപ്പോളോ അഡ്‌ലക്സ് ആശുപത്രി
14/06/2025  07:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെ ആദരിച്ച് അപ്പോളോ അഡ്‌ലക്സ് ആശുപത്രി
HIGHLIGHTS

ലോക രക്തദാന ദിനത്തിൽ അങ്കമാലി അപ്പോളോ അഡ്ലക്സിൽ  സംഘടിപ്പിച്ച  ആദരിക്കൽ ചടങ്ങിനെത്തിയ  രക്തദാതാക്കളോട് ഒപ്പം  ആശുപത്രിയിലെ മെഡിക്കൽ സംഘം

കൊച്ചി:- ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി സന്നദ്ധ രക്തദാതാക്കളെ  ആദരിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി. അടിയന്തര ഘട്ടത്തിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന 45 പേർക്ക് പ്രത്യേക മെമൻ്റോയും ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത 15 പേർക്ക് മെമൻ്റോയും കൂടാതെ  സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും  നൽകിയാണ് ദാതാക്കളെ ആദരിച്ചത്. 

അനേകം രോഗികൾക്ക് സമയോചിതമായ പരിചരണം സാധ്യമാക്കിയവരാണ്  ഇവരെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഇത്തരം പ്രവർത്തികളെ ആദരിക്കുന്നുവെന്നും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സിഇഒ ഡോ. ഏബൽ ജോർജ് പറഞ്ഞു. 

രക്തദാനം ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും നിർണായക പിൻ ബലമാണെന്നും രക്ത ദാനത്തിന് സന്നദ്ധരായി മുന്നോട്ട് വരുന്നവരോട് നന്ദിയുണ്ടെന്നും അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. രമേശ് കുമാർ ആർ പറഞ്ഞു.

സൊസൈറ്റി ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അവേർനെസ് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയെ 2025ലെ മികച്ച മാതൃകാ രക്തദാതാക്കളുടെ സംഘങ്ങളിലൊന്നായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ 130ലധികം കേന്ദ്രങ്ങളിൽ നിന്ന് നാറ്റ് അംഗീകാരം ലഭിച്ച 15 മാതൃകാ രക്ത കേന്ദ്രങ്ങളിൽ ഒന്നായിട്ടാണ് അപ്പോളോ അഡ്‌ലക്സ് ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടത്. രക്ത പരിശോധനയിലും സുരക്ഷയിലും ഉയർന്ന നിലവാരത്തോടുള്ള ആശുപത്രിയുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img