03:41am 06 November 2026
NEWS
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് അപെക്സ് ബോഡി പ്രസിഡന്റ്‌മാർ
07/02/2025  02:30 PM IST
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് അപെക്സ് ബോഡി പ്രസിഡന്റ്‌മാർ

ദോഹ, ഖത്തറിലെ ഇന്ത്യക്കാരുടെ ഉന്നമനത്തിനും പുരോഗതിക്കും വിവിധ മേഖലകളിലുള്ള അവരുടെ വളർച്ചക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ എംബസി അപെക്സ് ബോഡി പ്രസിഡന്റ്മാർ  ഖത്തറിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഐ എം എഫ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടി ഇൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.

തുടർവിജയം നേടിയ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ എന്നിവരാണ് മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്തത് . കമ്യുണിറ്റി സെന്റർയാഥാർഥ്യമാക്കാൻ പരിശ്രമിക്കുമെന്ന് പറഞ്ഞ ഐ സി സി പ്രസിഡന്റ് എ പിമണികണ്ഠൻ വിപുലമായസൗകര്യങ്ങളോടെ വിശാലമായ വായനാമുറിയുമായി ഐ സി സി ലൈബ്രറി  ഇന്ത്യൻ സമൂഹത്തിനായി ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസമുള്ള വീട്ടമ്മമാർക്കായി അവരവരുടെ മേഖലകളിൽ ജോലി ലഭ്യമാക്കുന്ന ഏകീകൃത സംവിധാനം ഐ സി സി യിൽ ഒരുക്കുമെന്നും  തൊഴിലാളികൾക്കായി ലേബർക്യാമ്പ്കലോത്സവം സംഘടിപ്പിക്കുമെന്നും ഐ സി സി പ്രസിഡന്റ് മണികണ്ഠൻ പറഞ്ഞു.

കമ്മ്യുണിറ്റി സ്‌കൂൾ ഇന്ത്യൻഎംബസിയുടെഇടപെടൽ കൂടി അനിവാര്യമായ വിഷയമാണെന്നും ഐ സി സി പ്രസിഡന്റ് പറഞ്ഞു.
ഖത്തറിലെ റിമോട്ട് ഏരിയയിൽ നടന്നു വരുന്ന കോൺസുലാർ സർവീസ്  കൂടുതൽസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.ഖത്തറിലെ ജയിലുകളിൽ ഇന്ത്യക്കാരായ 700ൽ പരം ആളുകൾകഴിയുന്നതായും കൂടുതൽചെക്കുകേസുകളിലും മയക്കുമരുന്ന് വാഹകരുമായി പിടികൂടപെട്ടവരുമാണ് ജയിലിൽ കഴിയുന്ന ഇന്ത്യക്കാർ  ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ  നിരീക്ഷണം ശക്തമാക്കേണ്ടതുണ്ടെന്ന് അഭിപ്രായ പെട്ട  ഷാനവാസ്‌ ബാവ തായ് ലാൻഡ്  പോലുള്ള രാജ്യങ്ങളിലൂടെ മയക് മരുന്ന് ലോബി  ഓപറേറ്റ്ചെയ്യുന്നപ്രവണതയാണ് അടുത്തകാലത്ത് പിടികൂടുന്നസംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നു പറഞ്ഞു. ഐ സി ബി എഫ് ലൈബ്രറിയിലൂടെ വിവിധ ഭാഷാ പുസ്തകങ്ങൾ ലേബർ ക്യാമ്പുകളിലും ജയിൽ സന്ദർശനവേളയിൽ അന്തേവാസികൾക്കുമായി വിതരണം ചെയ്തുവരുന്നതായും ഷാനവാസ്‌ ബാവവ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള അഖിലേന്ത്യാ ടൂർണ്ണമെന്റ് കളല്ലഇന്ത്യൻസമൂഹത്തിൽ കായികാഭിരുചി വളർത്തുകയും ആരോഗ്യസംരക്ഷണത്തിൽ അവബോധം നൽകുകയാണ് ഐ എസ് സി യുടെ ലക്ഷ്യമെന്ന് പ്രസിഡന്റ്ഇ.പി അബ്ദുൽ റഹ്മാൻ പറഞ്ഞു 
ഖത്തർ ദേശീയ കായിക ദിനത്തിൽ കോകോ ടൂർണ്ണ മെന്റ് സംഘടിപ്പിക്കുമെന്ന് ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ പറഞ്ഞു.വനിതകൾക്കായി നടത്തിയ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിനും എക്‌സിബിഷൻ മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ ടൗണിൽ നടക്കുന്ന കായിക ദിനപരിപാടിയിൽ കമ്പവലി മത്സരമുൾപ്പെടെ തൊഴിലാളികൾക്കായി സംഘടിപ്പിക്കുമെന്നും. ലേബർ ക്യാമ്പ്ടൂർണ്ണ മെന്റുൾ പ്പെടെയുള്ളവ    ഐ എസ് സി യുടെ ഭാവികാലപദ്ധതികളാണെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.അരോമദർബാർ ഹാളിൽ നടന്ന മീറ്റ് ദി പ്രെസ്സിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img