
ദോഹ : ഖത്തറിലെ കർണ്ണാടക സ്വദേശികളുടെ കൂട്ടായ്മയായ ബില്ലവാസ് ഖത്തറിന്റെ പ്രഥമ വനിതാ പ്രസിഡന്റായി അപർണശരത്തിനെ തിരഞ്ഞെടുത്തു.
ഐ. സി. സി. മുംബൈ ഹാളിൽ നടന്ന ബില്ലവാസ് ഖത്തറിന്റെ എക്സിക്യൂട്ടീവ് ആൻഡ് അഡ്വൈസറി ബോർഡ് യോഗത്തിൽ, മുൻ പ്രസിഡന്റ് രഘുനാഥ് അഞ്ചൻ, നിലവിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അപർണയെ ബില്ലവാസ് ഖത്തറിന്റെ പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും ആശംസിക്കുകയും ചെയ്തു. ശ്രീമതി അപർണ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തെ അഡയാർ സ്വദേശിയാണ്. മാനവ വിഭവശേഷിയിൽ എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. ഖത്തറിലെ പ്രശസ്തമായ കമ്പനികളിലൊന്നായ ഗൾഫർ അൽ മിസ്നാദ് കമ്പനിയിൽ ഹ്യൂമൻ റിസോഴ്‌സ് ഡിവിഷണൽ മാനേജരായി ജോലി ചെയ്യുന്നു. ബില്ലാവാസ് ഖത്തറിന്റെ വൈസ് പ്രസിഡന്റായി ജയറാം സുവർണ്ണയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി മഹേഷ് കുമാർ, ജോയിന്റ് സെക്രട്ടറിയായി സന്ദീപ് കോട്ടിയൻ, ട്രഷററായി അജയ് കോട്ടിയൻ, സ്പോർട്സ് സെക്രട്ടറിയായി സീമ ഉമേഷ് പൂജാരി, സാംസ്കാരിക സെക്രട്ടറിയായി പൂജ ജിതിൻ, ജോയിന്റ് സാംസ്കാരിക സെക്രട്ടറിയായി ശ്വേത അനിൽ, മീഡിയ കോർഡിനേറ്ററായി നിതിൻ സനിൽ, മെമ്പർ കോർഡിനേറ്ററായി ഷിമതി ചഞ്ചലാക്ഷി, ലോജിസ്റ്റിക്സ് കോർഡിനേറ്ററായി നിതിൻ കുമ്പള എന്നിവരെയും തിരഞ്ഞെടുത്തു.











