NEWS
പ്ലസ് ടു കഴിഞ്ഞവർക്ക് എ ഒ ജെ യുടെ കരിയർ ഗൈഡൻസ് ക്ലാസ്.
04/04/2026 11:10 AM IST
Nasar

കോഴിക്കോട് : ഓൺലൈൻ ജേർണലിസ്റ്റുകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഓൺലൈൻ ജേർണലിസ്റ്റ് (എ ഒ ജെ ) പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ടൗൺ ഹാളിൽ 28 ന് കാലത്ത് ഒൻപത് മുതൽ 12 വരെയാണ് ക്ലാസ്.
വിദഗ്ധർ നയിക്കുന്ന ക്ലാസിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് സൗജന്യമായിരിക്കുമെന്ന് എ ഒ ജെ ദേശീയ പ്രസിഡൻ്റ് വിജയ രാജൻ കഴുങ്ങാൻഞ്ചേരിയും സെക്രട്ടറി എ കെ സത്താറും അറിയിച്ചു. 9847060 155, 9947427142 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










